റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കാണാന്‍ ശശികല; പോയസ് ഗാര്‍ഡനിലെ ജയയുടെ വസതി സ്മാരകമാക്കിയുള്ള ഉത്തരവില്‍ ഒപ്പുവെച്ചു

ചെന്നൈ, ശനി, 11 ഫെബ്രുവരി 2017 (14:50 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാരെ കാണാന്‍ കൂവത്തൂരിലേക്ക്. വീണ്ടും കൂടിക്കാഴ്ചയ്ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല ഇന്ന് ഗവര്‍ണര്‍ക്ക് കത്ത് അയച്ചിരുന്നു. തുടര്‍ന്ന്, പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍, പരോക്ഷഭീഷണി ഉയര്‍ത്തനും ശശികല മടിച്ചില്ല.
 
ഭരണഘടനയില്‍ വിശ്വാസമുള്ളതിനാലാണ് ക്ഷമയോടെ ഇരിക്കുന്നതെന്നും എന്നാല്‍ ക്ഷമയ്ക്കും പരിധിയുണ്ടെന്നും അവര്‍ പറഞ്ഞു. ഒരുപാട് വെല്ലുവിളികള്‍ നേരിട്ടയാളാണ്. ഇപ്പോള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ട സമയമാണ്. ഭരണഘടനയില്‍ വിശ്വാസമുള്ളതിനാലാണ് ക്ഷമയോടെ ഇരിക്കുന്നത്. എന്നാല്‍, അതിനും പരിധിയുണ്ട്.
 
അതുകഴിഞ്ഞാല്‍ ആവശ്യമായതെന്താണോ അതു ചെയ്യും. എല്ലാ എം എല്‍ എമാരും ഒന്നിച്ചു നില്‍ക്കണം. ജയലളിത എന്നോടൊപ്പമുള്ളത്രയും കാലം ചിലരുടെ ഗൂഢാലോചനകളൊന്നും ഫലിക്കില്ല. പാര്‍ട്ടിയേയും സര്‍ക്കാരിനെയും നയിക്കേണ്ടത് എന്റെ ചുമതലയാണ്. ഒന്നരക്കോടി സഹോദരങ്ങളെയും സഹോദരിമാരെയും തനിക്കു നൽകിയിട്ടാണ് അമ്മ പോയതെന്നും ശശികല പറഞ്ഞു.
 
ഇതിനിടെ, പോയസ് ഗാര്‍ഡനിലെ ജയയുടെ വസതി സ്മാരകമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് മുഖ്യമന്ത്രി പനീര്‍സെല്‍വം ഒപ്പിട്ടു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
റിസോര്‍ട്ട് എം എല്‍ എ ശശികല പോയസ് ഗാര്‍ഡന്‍ ജയലളിത കൂവത്തൂര്‍ Resort Mla Sasikala Jayalalitha Koovathur Poyas Garden

Widgets Magazine

വാര്‍ത്ത

news

ഒപി‌എസ് കരുത്താര്‍ജിക്കുന്നതില്‍ ചിന്നമ്മയ്ക്ക് ആശങ്കയോ ?; നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്

പനീര്‍ശെല്‍വം രാജിവെച്ചിട്ട് ഏഴു ദിവസമായെന്നും ശശികല കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ...

news

''ഭീഷണി വേണ്ട, പറയാൻ ഉള്ളത് പറ'' - എസ് എഫ് ഐയ്ക്കെതിരെ സംസാരിച്ച അരുന്ധതിക്ക് രൂക്ഷ വിമര്‍ശനങ്ങൾ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിലപാട് ...

news

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാണ്ഡ്യരാജന്‍ ഒപിഎസ് ക്യാമ്പില്‍; ഗവര്‍ണറെ വീണ്ടും കാണണമെന്ന് ശശികലയുടെ ആവശ്യം

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രിയായ പാണ്ഡ്യരാജന്‍ ഒ പി എസ് ക്യാമ്പിലെത്തി. കാവല്‍ ...

Widgets Magazine