Widgets Magazine
Widgets Magazine

എന്റെ മനസ്സാക്ഷി ശുദ്ധ‌മാണ്, ജയലളിത ആശുപത്രിയിൽ കണ്ടിരുന്നത് ഹനുമാൻ സീരിയൽ; വെളിപ്പെ‌ടുത്തി ശശികല

ചെന്നൈ, വ്യാഴം, 9 ഫെബ്രുവരി 2017 (10:14 IST)

Widgets Magazine

ജയലളിതയുടെ ആശുപത്രി വാസത്തെ കുറിച്ച് വെളിപ്പെടുത്തി നടരാജൻ. മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന ശശികല അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയലളിതയേയും ഒ പനീർശെൽവത്തിന്റെ കൂറ്മാറ്റത്തേയും കുറിച്ച് സംസാരിക്കുന്നത്.
 
ജയലലിതയുടെ മരണവുമായി ബന്ധപ്പെട്ട ഏതൊരു അന്വേഷണത്തിനും താൻ തയ്യാറാണന്ന് ശശികല വ്യക്തമാക്കി. അമ്മ ആശുപത്രിയിലുണ്ടായിരുന്ന 75 ദിവസവും ഞാന്‍ കൂടെയുണ്ടായിരുന്നു. അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമറിയാം ഞാനെങ്ങനെയാണ് അവരോട് പെരുമാറിയിരുന്നതെന്ന്. 
 
അമ്മയോടൊപ്പം പോയസ് ഗാർഡനിലും ഞാൻ ഉണ്ടായിരുന്നു. 33 വർഷം. അവിടെയുള്ളവർക്കും അറിയാം ഞാൻ എങ്ങനെയാണ് അവരോട് പെരുമാറിയിരുന്നതെന്ന്. എന്റെ മനസ്സാക്ഷി ശുദ്ധമാണ്. അന്വേഷണം വരട്ടെ. എനിക് പേടിയില്ല. പുറത്തുള്ളവർ പറയുന്നത് എനിക്ക് ഒരു പ്രശ്നമല്ല. ഡി എം കെ പറയുന്നതും പ്രശ്നമല്ല.
 
പക്ഷേ, ഇത്രയും കാലം കൂടെയുണ്ടായിരുന്ന ഒ പനീർശെൽവം ഇങ്ങനെ പറയുന്നത് കേൾക്കുന്നതിൽ തനിക്ക് വിഷമമുണ്ട്. പനീർശെൽവത്തിന്റെ വാക്കുകൾ സഹിക്കാനാകുന്നില്ല. ചികിത്സയ്ക്ക് ശേഷം നവംബര്‍ 29 ന് അവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നു. അങ്ങനെയൊക്കയുള്ളപ്പോളാണ് പനീര്‍ശെല്‍വം  ഇതൊക്കെ പറയുന്നത്. എത്ര അന്വേഷണ കമ്മീഷൻ വന്നാലും എനിക്ക് പ്രശ്നമില്ല.
 
അമ്മയുടെ ചികിത്സയെന്നത് ഒരു തുറന്ന പുസ്തകമാണ്. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അവരെ ചികിത്സിക്കാനെത്തി. ലണ്ടനില്‍ നിന്ന് ഡോക്ടറെത്തി. സിംഗപ്പൂരില്‍ നിന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍ വന്നു. മരിക്കുന്ന അന്ന് ഉച്ചയ്ക്ക് ശേഷവും ഫിസിയോ ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ എല്ലാ ദിവസവും അവരോട് സംസാരിക്കുമായിരുന്നു. 
 
ജയലളിതയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് പറയുന്നത് തെറ്റാണെന്നും ശശികല പറഞ്ഞു. അവര്‍ക്ക് സുഖമില്ലാതായപ്പോള്‍ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതരും പറഞ്ഞിരുന്നു. വളരെ പെട്ടന്ന് എത്തിച്ചുവെന്ന്. അന്വേഷണത്തെ ഞാന്‍ പ്രശ്‌നമാക്കുന്നില്ല. എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ അവരെ എങ്ങനെയാണ് നോക്കിയതെന്ന് അറിയാം.
 
അവര്‍ ടിവിയില്‍ ഹനുമാന്‍ സീരിയല്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. ആശുപത്രിയിലായപ്പോള്‍ ഞാനത് റെക്കോര്‍ഡ് ചെയ്ത് എത്തിക്കുമായിരുന്നു. ദിവസം രണ്ടു മൂന്ന് എപ്പിസോഡുകള്‍ അവര്‍ കാണുമായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ പാട്ടുകളും ഇഷ്ടമായിരുന്നു. അതും കാണും. എത്ര അന്വേഷണ കമ്മീഷനെ വെച്ചാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. ശശികല പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശശികല ജയലളിത പനീർശെൽവം സർക്കാർ പൊലീസ് Sasikala Jayalalitha Paneerselvam Govt Police

Widgets Magazine

വാര്‍ത്ത

news

ജയിച്ചത് ആര്?, ലക്ഷ്മി നായരുടെ രാജി എവിടെ? ക്ലൈമാക്സിലെ ട്വിസ്റ്റിനെ കുറിച്ച് ജെയ്ക്കും വിജിനും ചിലത് പറയാനുണ്ട്

ലോ അക്കാദമിയിലെ 29 ദിവസം നീണ്ട സമരം ഇന്നലെ അവസാനിച്ചതോടെ ക്രഡിറ്റ് ആവശ്യപ്പെട്ട് എല്ലാ ...

news

ലോ കോളേജ്; ലക്ഷ്മി നായർക്കും വിദ്യാഭ്യാസ മന്ത്രിക്കും എതിരേ കോടതി നോട്ടീസ്

ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കോടതി നോട്ടീസ്. ലക്ഷ്മി നായർക്കൊപ്പം, ...

news

ലോ അക്കാദമിക്ക് തിരിച്ചടി; ഹോട്ടലും കവാടവും ഒഴിപ്പിച്ചു, ഭൂമി തിരിച്ച് പിടിക്കണമെന്ന് കലക്ടർക്ക് മന്ത്രിയുടെ ഉത്തരവ്

പേരൂർക്കട ലോ അക്കാദമി കോളജ് വളപ്പിൽ വാണിജ്യാവശ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ...

news

പണം പുല്ലുപോലെ വാരിയെറിയുന്ന തമിഴ് രാഷ്ട്രീയം! എംഎല്‍ എമാര്‍ക്ക് ലക്ഷങ്ങളും പദവികളും വാഗ്ദാനം, ഭരണം ആർക്ക്?

തമിഴ്നാട്ടിൽ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ ആകാംഷ നിറഞ്ഞ്നിൽക്കുകയാണ്. ...

Widgets Magazine Widgets Magazine Widgets Magazine