തന്ത്രങ്ങള്‍ തയ്യാറാക്കി ശശികല; പിന്തുണ അറിയിച്ച എംഎല്‍എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി

പിന്തുണച്ച എം എല്‍ എമാരെ ശശികല അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി

ചെന്നൈ| Last Modified ബുധന്‍, 8 ഫെബ്രുവരി 2017 (17:32 IST)
പാര്‍ട്ടി ആസ്ഥാനത്ത് എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വിളിച്ചുചേര്‍ത്ത എം എല്‍ എമാരുടെ യോഗത്തിനു പിന്നാലെ 130 എം എല്‍ എമാരെയും അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. ബസിലാണ് എം എല്‍ എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച മൂന്ന് എം എല്‍ എമാര്‍ ഉള്‍പ്പെടെ നാലുപേര്‍ മാത്രമാണ് ശശികലയ്ക്ക് ഒപ്പം ഇല്ലാത്തത്.

പനീര്‍സെല്‍വം രാജി വെയ്ക്കുകയും രാജി ഗവര്‍ണര്‍ സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ശശികല മുഖ്യമന്ത്രിയാകുമെന്നാണ് കരുതുന്നത്. ശശികല മുഖ്യമന്ത്രിയാകുന്നതു വരെ മറ്റു പാര്‍ട്ടികളും പനീര്‍സെല്‍വം ഉള്‍പ്പെടെയുള്ളവരും എം എല്‍ എമാരെ സ്വാധീനിക്കാതിരിക്കുന്നതിനാണ് ഇവരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്.

റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്തു നിന്ന് പ്രത്യേക ബസിലാണ് ഇവരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. ഗവര്‍ണര്‍ തമിഴ്നാട്ടില്‍ എത്തിച്ചേരുന്നതു വരെ ഇവര്‍ അജ്ഞാതകേന്ദ്രത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :