തെരഞ്ഞെടുപ്പു തോല്‍‌വികളുടെ ഉത്തരവാദിത്വം സോണിയാ ഗാന്ധിക്ക്; രാഹുലിനെ കുറ്റം പറയാന്‍ സാധിക്കില്ല - സഞ്ജീവ റെഡ്ഡി

തെരഞ്ഞെടുപ്പു തോല്‍‌വികളുടെ ഉത്തരവാദിത്വം സോണിയാ ഗാന്ധിക്ക്: സഞ്ജീവ റെഡ്ഡി

   congress , Sonia gandhi , Sanjiva reddy , BJP , Rahul ghandhi , election , INTUC , Modi , സോണിയാ ഗാന്ധി , ബിജെപി , കോണ്‍ഗ്രസ് , സഞ്ജീവ റെഡ്ഡി , പാർട്ടി അധ്യക്ഷ , രാഹുൽ ഗാന്ധി
കോഴിക്കോട്| jibin| Last Modified ഞായര്‍, 14 മെയ് 2017 (16:45 IST)
തെരഞ്ഞെടുപ്പുകളിലെ തോല്‍‌വികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ഐഎൻടിയുസി ദേശീയ പ്രസിഡന്റ് സഞ്ജീവ റെഡ്ഡി രംഗത്ത്.

ഈ അടുത്ത കാലത്തായി പാര്‍ട്ടിക്കുണ്ടായ തോല്‍‌വികളുടെ ഉത്തരവാദിത്വം സോണിയാ ഗാന്ധിക്കാണ്. ജയങ്ങളില്‍ എന്നപോലെ തോല്‍‌വികളിലും അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ബിജെപിയുടെ വളര്‍ച്ച തടയാനുള്ള രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കേണ്ട സമയമാണിതെന്നും സഞ്ജീവ റെഡ്ഡി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ രാഹുൽ ഗാന്ധി പൂർണമായും പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കണം. ഉപാധ്യക്ഷൻ എന്ന നിലയ്‌ക്ക് ഒത്തിരി പരിമിതികളുണ്ട്. അതിനാല്‍ ഇപ്പോഴുള്ള തിരിച്ചടികളില്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ സാധിക്കില്ല. രാഹുലിന്റെ യഥാർഥ വ്യക്തി പ്രഭാവം തിരിച്ചറിയുക സ്ഥാനത്തേക്കു വരുമ്പോഴായിരിക്കുമെന്നും സഞ്ജീവ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :