‘പത്മാവതി’യുടെ ചിത്രീകരണത്തിനിടെ സംവിധായകന് നേരെ ആക്രമണം

ജയ്പൂര്‍, ശനി, 28 ജനുവരി 2017 (12:00 IST)

Widgets Magazine

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ‘പത്മാവതി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ആക്രമം ഉണ്ടായത്. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന് ആരോപിച്ച് രജ്‌പുത് കര്‍ണി സേന പ്രവര്‍ത്തകര്‍ ആണ് അക്രമം അഴിച്ചുവിട്ടത്.
 
രാജസ്ഥാനിലെ ജയ്ഗഢ് ഫോര്‍ട്ടില്‍ ആയിരുന്നു ചരിത്രസിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. സിനിമയുടെ സെറ്റും ഉപകരണങ്ങളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. ബന്‍സാലിയെ മര്‍ദ്ദിച്ച പ്രതിഷേധക്കാര്‍ മുടി പിടിച്ചു വലിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍, ആരും പരാതി നല്കാത്തതിനെ തുടര്‍ന്ന് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
 
ചക്രവര്‍ത്തിയായ അലാവുദീന്‍ ഖില്‍ജിക്ക് കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് പത്മാവതി എന്ന സിനിമയുടെ പ്രമേയം. എന്നാല്‍, റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
 
ചരിത്രം വളച്ചൊടിക്കുന്നതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധമെന്ന് സേനയുടെ നേതാവ് നാരായണ്‍ സിങ്  വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സുനന്ദയുടെ മരണം: പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് അവ്യക്തം; ഇനി അന്വേഷണം ചാറ്റുകള്‍ കേന്ദ്രീകരിച്ച്

മുന്‍ കേന്ദ്രമന്ത്രിയും ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് അവ്യക്തത ...

news

അമേരിക്കയിലെ മലമ്പാമ്പുകളെ പിടിക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് രണ്ടുപേര്‍; പ്രതിഫലം അരക്കോടിയോളം രൂപ

പാമ്പുകളെ പേടിച്ച് കഴിയുന്ന ഫ്ലോറിഡക്കാര്‍ക്ക് രക്ഷകരായി രണ്ട് തമിഴ്നാട്ടുകാര്‍. ...

news

ബി ജെ പി പ്രവര്‍ത്തകര്‍ ദേശീയപതാക വലിച്ചുകീറി; എട്ടു പേര്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു

റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയ സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ...

news

വാജ്‌പേയിയെക്കാള്‍ മികച്ച പ്രധാനമന്ത്രി മോദി!

നോട്ട് നിരോധനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനപിന്തുണ ഏറിയെന്ന് സര്‍വെ. ഇന്ത്യാ ...

Widgets Magazine