നാലു ഭാര്യമാരും 40 കുട്ടികളും; മുസ്‌ലിം വിഭാഗത്തെ പരിഹസിച്ച് ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്

മുസ്‌ലിം വിഭാഗത്തെ നാണം കെടുത്തി സാക്ഷി മഹാരാജ് രംഗത്ത്

 Sakshi Maharaj, Sakshi Maharaj speech, Sakhi Maharaj meerut, Sakshi Maharaj latest, Sakshi , opulation rise , Muslims , BJP , Narendra modi
മീററ്റ്| jibin| Last Updated: ശനി, 7 ജനുവരി 2017 (13:38 IST)
വിദ്വേഷ പരാമർശവുമായി ബിജെപി എംപിയും വിവാദനേതാവുമായ സാക്ഷി മഹാരാജ് രംഗത്ത്. രാജ്യത്തെ ജനസംഖ്യാ വർദ്ധനവിന് കാരണം മുസ്​ലിംകളാണ്. നാലു ഭാര്യമാരും 40 കുട്ടികളും എന്ന സങ്കൽപ്പത്തെ പിന്തുണയ്‌ക്കുന്നവരാണ് ഈ സാഹചര്യമുണ്ടാക്കുന്നത്. ഏക സിവിൽ കോഡ്​ സർക്കാർ ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആരോപിച്ചു.

മീററ്റിൽ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യവെയായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന. ഉത്തർപ്രദേശ്​ ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചിരിക്കെയാണ്​ മഹാരാജ് വിദ്വേഷ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം.

മഹാരാജ്​ ഇതിനു മുമ്പും മുസ്​ലിം വിഭാഗത്തിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്​. മുസ്​ലിം സ്​ത്രീകളുടെ അവസ്ഥ ചെരിപ്പിനേക്കാൾ ദയനീയമാണെന്ന പരാമർശവും രണ്ട്​ കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരുടെ വോട്ടവകാശം റദ്ദാക്കണമെന്നും മദ്രസകൾ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള പരാമർശങ്ങളും വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :