റയാന്‍ സ്കൂളിലെ കൊലപാതം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുറ്റകൃത്യം ചെയ്തത് തനിച്ചല്ല? ഒരു വിദ്യാര്‍ഥിക്കു കൂടി പങ്ക്?

ശനി, 11 നവം‌ബര്‍ 2017 (10:16 IST)

റയാൻ ഇന്റർനാഷ്ണൽ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രധ്യുമനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സി ബി ഐ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവി‌ട്ടു. കേസില്‍ അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ നേരത്തേ തന്നെ സംശയമുണ്ടായിരുന്നതായി സിബിഐ. 
 
സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ഥി കൂടി ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് സിബിഐ ഇപ്പോള്‍ സംശയിക്കുന്നത്. ഇതേക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സംഭവത്തില്‍ ആരെങ്കിലും കുറ്റവാളിയെ സഹായിക്കുകയോ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുകയോ ചെയ്തിട്ടുണ്ടോയെന്നാണ് സിബിഐ സംശയിക്കുന്നത്.  
 
പ്രധ്യുമനെ കൊലപ്പെടുത്തിയത് താനാണെന്ന് പിടിയിലായ പ്ലസ് വൺ വിദ്യാർത്ഥി കുറ്റസമ്മതം നടത്തിയിരുന്നു.  തന്റെ പിതാവിന്റേയും ഒരു സ്വതന്ത്ര സാക്ഷിയുടെയും മുന്നിൽ വെച്ചാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ പിടിയിലായത്.  
 
പരീക്ഷ മാറ്റിവയ്ക്കാൻ വേണ്ടിയായിരുന്നു ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായ വിദ്യാർഥി സിബിഐയ്ക്ക് മൊഴി നല്‍കിയതായി നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ, സി ബി ഐ ഇക്കാര്യം ഇപ്പോഴാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 
 
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പ്ലസ് വൺ വിദ്യാർഥിയുടെ അറസ്റ്റോടെ നിർ‌ണയക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഈ കേസിൽ സ്കൂൾ ബസ് ഡ്രൈവറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 
 
കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രദ്യുമ്നന്റെ പിതാവ് വരുൺ ചന്ദ്ര ഠാക്കൂർ ഹർജി നൽകിയിരുന്നു. ബസ് ജീവനക്കാരും മറ്റുള്ളവരുമെല്ലാം കുട്ടികളുടെ ശുചിമുറിയാണ് ഉപയോഗിച്ചിരുന്നത് എന്നതാണു പ്രധാന വീഴ്ചയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡ്രൈവറെ അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഉമ്മചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ രണ്ടു പേര്‍; തകര്‍ന്നടിഞ്ഞ് നേതൃത്വം

കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് കഴിഞ്ഞ ദിവസം നിയമസഭ സാക്ഷ്യം വഹിച്ചത്. ...

news

ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചു; ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ 20 ഏക്കര്‍ പട്ടയം ദേവികുളം കളക്ടര്‍ റദ്ദാക്കി

വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ ജോയ്സ് ജോർജ് എംപി കൈവശം വച്ചിരുന്ന ഭൂമിയുടെ ...

news

കമല്‍ഹാസന്‍ വഴിമാറി, അടുത്തത് രജനീകാന്ത്!

രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം ഏകദേശം ഉറപ്പാക്കിയവര്‍ ആണ് സ്റ്റൈല്‍മന്നന്‍ രജനീകാന്തും ...

Widgets Magazine