വിദേശത്ത് നിന്നും കൊണ്ടുവന്ന കള്ളപ്പണം എത്ര?- വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട്

അപർണ| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (08:00 IST)
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കേന്ദ്രമന്ത്രിമാർക്കെതിരെ ഉയർന്ന അഴിമതിയുമായി ബന്ധപ്പെട്ട പരാതികളും അതിൻ‌മേൽ സ്വീകരിച്ച നടപടികളും എന്തെല്ലാമാണെന്ന് വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിച്ച കള്ളപ്പണം എത്ര, ഇതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാം, ഈ തുകയിൽ എത്ര വീതം ഓരോ പൗരന്റെയും അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയത് സംബന്ധിച്ചുള്ള വിവരങ്ങളും നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കള്ളപ്പണം തിരികെയെത്തിച്ച് ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് മോദി പ്രഖ്യാപനം നടത്തിയിരുന്നു.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സജ്ഞീവ് ചതുര്‍വേദിയുടെ വിവരാവകാശ അപേക്ഷ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാത്തൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.


വമ്പന്‍ വിജയമെന്ന് മോദി സര്‍ക്കാര്‍ വാദിക്കുന്ന മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും നല്‍കണമെന്ന് സഞ്ജയ് ചതുര്‍വേദിയുടെ വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :