ട്രൌസറില്‍ നിന്ന് പാന്‍റിലേക്ക് ആര്‍ എസ് എസ്, കല്യാണവും ഉടനുണ്ടാകും...!

ന്യൂഡല്‍ഹി| vishnu| Last Updated: വ്യാഴം, 5 മാര്‍ച്ച് 2015 (20:33 IST)
സംഘപരിവാര്‍ പ്രാസ്ഥാനങ്ങളുടെ മാതൃ സംഘടനയാ‍ണ് രഷ്ട്രീയ സ്വയം സേവക് സംഘ് അഥവാ ആര്‍‌എസ്‌എസ്. സംഘാനയുടെ എതിരാളികള്‍ പലപ്പോഴും കളിയാക്കാറുള്ള വേഷമാണ് അവരുടെ കാക്കി നിക്കര്‍. കാലം മാറിയിട്ടൂം നിക്കര്‍ മാറാത്ത സംഘടന പലപ്പോഴും കളിയാക്കലുകള്‍ക്ക് ഇരയായിട്ടും അതൊന്നും നേതൃത്വം ശ്രദ്ധിച്ചിട്ടേയില്ല. എന്നാലിപ്പോള്‍ സംഘടന രൂപീകരിച്ചിട്ട് നൂറ് വര്‍ഷം പൂര്‍ത്തിയാവാന്‍ വെറും പത്തുവര്‍ഷങ്ങള്‍ മാത്രം ബാക്കി ഉള്ളപ്പോള്‍ സംഘ നേതൃത്വത്തിന് ഒരുമനം മാറ്റം.

കാക്കി നിക്കര്‍ ഒരു കുറച്ചിലല്ലെ എന്ന്. ഏതായാലും അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ നിക്കര്‍ മാറി പകരം പാന്റ് ആയേക്കുമെന്ന് സൂചനയുണ്ട്. യൂണിഫോമിന്റെ കാര്യത്തില്‍ മാത്രമല്ല, വിവാഹക്കാര്യത്തിലും ചില നീക്കുപോക്കുകള്‍ ഉണ്ടാകുമെന്നാണ് റി‌പോര്‍ട്ടുകള്‍. നിലവില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായ പ്രചാരകന്മാര്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്നാണ് സംഘടനയുടെ നിഷ്കര്‍ഷ. ഇക്കാര്യത്തില്‍ മാറ്റ്സം വേണോ എന്നതു സംബന്ധിച്ച ചര്‍ച്ചകളും കാര്യമായി പുരോഗമിക്കുന്നുണ്ട്.

ആര്‍എസ്എസിന്റെ തുടക്കകാലം മുതലുള്ള യൂണിഫോം ഒന്നുമല്ല ഈ കാക്കി നിക്കറും വെള്ള ഷര്‍ട്ടും. ആദ്യകാലത്ത് കാക്കി ട്രൌസറിനു പുറമേ കാക്കി കോട്ടും ഉള്ളില്‍ വെള്ള ഷര്‍ട്ടും കുറുകെ ബെല്‍റ്റുമായിരുന്നു വേഷം. 1925-39 കാലഘട്ടത്തില്‍ അന്നത്തെ പട്ടാളക്കാരുടെയൊക്കെ വേഷം അതായിരുന്നു. ഇതിനെ അനികരിക്കുകയായിരുന്നു അന്ന്. തുടര്‍ന്ന് 1940 ല്‍ ഗോള്‍വാള്‍ക്കര്‍ സംഘടനയുടെ തലവനായ സമയത്താണ് വേഷം ലളിതമായ ട്രൌസറും വെള്ളഷര്‍ട്ടുമൊക്കെയായത്. സാധാരണക്കാര്‍ക്കും വാങ്ങാന്‍ സാധിക്കുന്ന രീതി കൊണ്ടുവരിക എന്നതായിരുന്നു അന്ന് പറഞ്ഞിരുന്നത്.

അതില്‍ പിന്നെ ഇന്നേവരെ ഈ യൂണിഫോമില്‍ മാറ്റം ഉണ്ടായിട്ടില്ല. ബെല്‍റ്റ് തുകല്‍ കൊണ്ട് ഉണ്ടാക്കിയതിനു പകരം നൈലോണ്‍ ബെല്‍റ്റ് ഉപയോഗിക്കാന്‍ കൊണ്ടുവന്നതു മാത്രമാണ് ഏക മാറ്റം. എന്നാല്‍ ട്രൌസര്‍ മാറണം എന്നത് സംഘടനയിലെ പുതു തലമുറ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ ആര്‍എസ്എസിന്റെ യൂണിഫോം മാറ്റുന്നത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. 2013 ല്‍ ജയ്പൂരില്‍ നടന്ന സമ്മേളനത്തില്‍ ആയിരുന്നു ഇത്. 2009 ല്‍ നടത്തിയ സര്‍വ്വേയിലും കാക്കി ട്രൗസര്‍ മാറ്റണം എന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

ഏതായാലും ആര്‍എസ്എസിന്റെ പ്രാധന ചര്‍ച്ച ഇതൊന്നുമല്ല. സംഘടന രൂപീകരിച്ച് 100 വര്‍ഷം തികയുന്ന അന്ന് രാജ്യത്തെ പതിനായിരം ആളുകള്‍ക്ക് ഒരു സ്വയം സേവകന്‍ എന്ന നിലയിലേക്ക് സംഘടനയിലെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും സംഘടനയുടെ അടിത്തറ വിപുലീകരിക്കാനുമുള്ള കാര്യങ്ങളെക്കുറുച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇതിനാവശ്യമായ വീകരണങ്ങളേക്കുറിച്ചാണ് പ്രധാന ചര്‍ച്ചകള്‍. രൂപീകൃതമായി 90 വര്‍ഷമായി സംഘടന സജീവമായി നിലനില്‍ക്കുന്നത് കാലാകാലങ്ങളില്‍ എടുത്തിട്ടുള്ള നവീകരണ നിലപാടുകളാണെന്നാണ് നേതൃത്വം വിശ്വസിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :