സംഘപരിവാര്‍ സംഘടന ഗുജറാത്തില്‍ ഇഫ്താര്‍ വിരുന്ന് നടത്തി!

അഹമ്മദാബാദ്| VISHNU.NL| Last Modified ചൊവ്വ, 29 ജൂലൈ 2014 (16:54 IST)
കലാപത്തിന്റെ തീച്ചൂളയില്‍ നിന്നിരുന്ന ഗുജറാത്തില്‍ മത സൌഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി ഇഫ്താര്‍ വിരുന്നൊരുക്കി സംഘ പരിവാര്‍ പ്രസ്ഥാനം. ആര്‍‌എസ്‌എസ് അനുകൂല സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചാണ് ഗുജറാത്തില്‍ ഇഫ്താര്‍ വിരുന്നൊരുക്കി മറ്റുള്ളവര്‍ക്ക് മാതൃക കാട്ടിയത്.

ആര്‍‌എസ്‌സ് ബിജെപി നേതാക്കളും മുസ്ലീം മത പുരൊഹിതന്മാരും പങ്കെടുത്ത ചടങ്ങില്‍ എണ്ണൂറോളം ആളുകളാണ് ഗുജറാത്തിലെ ഏഴിടങ്ങളില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ ഒത്തുചേര്‍ന്നത്.
ചടങ്ങില്‍ സംത്സോഡ എക്സ്പ്രസ് സ്ഫോടനക്കേസിലെ ആരോപണ വിധേയനായ ഇന്ദ്രേഷ് കുമാറും പങ്കെടുത്തു. ഇദ്ദേഹമാണ് മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ ചീഫ് പാട്രണ്‍.

ഹിന്ദു- മുസ്ലീം സമൂഹങ്ങള്‍ തമ്മിലുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനായാണ് ഇഫ്താര്‍ സംഗമം നടത്തിയതെന്ന് സംഘടനയുടെ സംസ്ഥാന ചീഫ് കോ‌‌-ഓര്‍ഡിനേറ്റര്‍
ഗാനി ഖുറേഷി പറഞ്ഞു. 2002ലാണ് അന്നത്തേ ആര്‍‌എസ്‌എസ് അധ്യക്ഷനായിരുന്ന കെ‌എസ് സുദര്‍ശന്റെ ആശിര്‍വാദത്തോടെ മുസ്ലീം മഞ്ച് രൂപീകരിച്ചത്. ദേശീയ ബോധമുള്ള മുസ്ലീങ്ങളെ വളര്‍ത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. എന്നാല്‍ ആര്‍‌എസ്‌എസ് നേതൃത്വത്തിലെ പല നേതാക്കള്‍ക്കും ഈ സംഘടനയോട് അത്ര യോജിപ്പില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :