പശുത്തോല്‍ ഷൂസ് വില്‍പ്പന മതവികാരത്തെ വ്രണപ്പെടുത്തുന്നു: ആര്‍എസ്എസ്

ആര്‍എസ്എസ് , പശുത്തോല്‍ ഷൂസ് , ഗോ മാംസം
ബംഗളൂരു| jibin| Last Updated: വെള്ളി, 13 നവം‌ബര്‍ 2015 (12:32 IST)
ഗോ മാംസവിഷയം രാജ്യത്ത് ചൂടിപിടിച്ചു നില്‍ക്കവെ പശുത്തോല്‍ ഉപയോഗിച്ചു ഷൂസ് നിര്‍മിക്കുന്നതും വില്‍പ്പന നടത്തുന്നതും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ആര്‍എസ്എസ്. പശു തോല്‍ ഉപയോഗിച്ചുള്ള വസ്തുക്കളുടെ വില്‍പ്പന ഓണ്‍ലൈനില്‍ രൂക്ഷമാണ്. പ്രമുഖ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരികളായ മിന്ത്ര ഡോട്ട് കോം ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നുണ്ട്. അതിനാല്‍ കമ്പനിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണമെന്നും ട്വിറ്റര്‍ സന്ദേശത്തിലൂടെ ആര്‍എസ്എസ് ആവശ്യപ്പെട്ടു.

പശുത്തോല്‍ ഉപയോഗിച്ചു ഷൂസ് നിര്‍മിക്കുന്നതും വില്‍പ്പന നടത്തുന്നതുംമതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നു 'ആര്‍.എസ്.എസ് ഓര്‍ഗ്' അക്കൗണ്ടിലാണ് പറയുന്നത്. വില്‍പ്പനയും നിര്‍മാണവും തടയണം. വില്‍പ്പനയും നിര്‍മാണവും നടത്തുന്നവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ട്വിറ്റര്‍ സന്ദേശത്തിലൂടെ ആര്‍എസ്എസ് ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ഔദ്യോഗികമായി നിയന്ത്രിക്കുന്ന പ്രൊഫൈലല്ല ഇതെങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖ ബിജെപി- ആര്‍എസ്എസ് നേതാക്കളെല്ലാം ഫോളോവേഴ്‌സാണ്. അതേസമയം, പ‌ശുവിന്റെ ആന്തരികാവയവത്തിലെ ചർമം കൊണ്ടു നിർമിക്കുന്ന ക്ഷേത്രവാദ്യമായ ഇടയ്ക്ക നിരോധിക്കാനും ഹൈന്ദവ സംഘടനകള്‍ ഇടപെടണമെന്ന് സാഹിത്യകാരനായ എൻഎസ് മാധവൻ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :