‘പാവാടയിട്ട സ്ത്രീകളെ കാണണമെങ്കില്‍ സ്ത്രീകളുടെ ഹോക്കി കാണാന്‍ പോകുന്നതായിരിക്കും നല്ലത്’: രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ്

ന്യൂഡല്‍ഹി, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (17:40 IST)

Widgets Magazine

ആര്‍എസ്എസ് ശാഖകളില്‍ ഷോര്‍ട്ട്‌സ് ധരിച്ച് ഏതെങ്കിലും സ്ത്രീകള്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ടോയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനെതിരെ ആര്‍എസ്എസ് രംഗത്ത്. പാവാടയിട്ട സ്ത്രീകളെ കാണണമെങ്കില്‍ സ്ത്രീകളുടെ ഹോക്കി കാണാന്‍ പോകുന്നതായിരിക്കും നല്ലതെന്ന് ആര്‍‌എസ്‌എസ് നേതാവ് മന്‍‌മോഹന്‍ പ്രതികരിച്ചു. 
 
ആര്‍‌എസ്‌എസിന്റെ കാമ്പുകളില്‍ ഇപ്പോള്‍ പുരുഷന്മാര്‍ക്കാണ് പ്രാധിനിത്യം. അതിനര്‍ത്ഥം സ്ത്രീ പ്രാധിനിത്യമില്ലെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിലെ സ്ത്രീ പ്രാധിനിത്യത്തെ ആര്‍‌എസ്‌എസുമായി താരതമ്യം ചെയ്യാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും അത്തരമൊരു താരതമ്യത്തിന് നില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍‌എസ്‌എസിലെ സ്ത്രീകളുടെ എണ്ണത്തെ കുറിച്ച് ആശങ്കപ്പെടുന്ന സമയം കൊണ്ട് സ്വന്തം പാര്‍ട്ടിയുടെ അടിത്തറയെ കുറിച്ച് രാഹുല്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ടിപി കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ല, സംശയമുള്ളവര്‍ക്ക് കോടതിയില്‍ പോകാം - ബല്‍‌റാമിനെതിരെ തിരുവഞ്ചൂര്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തന്‍റെ അറിവില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ...

news

‘ഹിന്ദുക്കളുടെ ഉത്സവങ്ങളും ആഘോഷങ്ങളും ലക്ഷ്യം വെയ്ക്കുന്നത് തെറ്റാണ് ’; ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ചതിനെതിരെ ബാബാ രാംദേവ്

ഡല്‍ഹിയില്‍ ദീപാവലി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ കോടതി ഉത്തരവിനെതിരെ യോഗാ ഗുരു ...

news

യുഡിഎഫിന് തിരിച്ചടി; ഹർത്താലിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി - രമേശ് ചെന്നിത്തലയോട് വിശദീകരണം തേടി

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ഒക്ടോബര്‍ 16ന് യുഡിഎഫ് പ്രഖ്യാപിച്ച ...

Widgets Magazine