ഡൽയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം

ഞായര്‍, 15 ഏപ്രില്‍ 2018 (16:13 IST)

ഡൽഹി: കാളിന്ദി കുഞ്ചിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടുത്തം. പുലർച്ചയോടെയാണ് തീ പിടുത്തമുണ്ടായത്. അപകടത്തിൽ ആർക്കും തന്നെ കാര്യമായ പരിക്കുപറ്റിയിട്ടില്ല. എന്നാൽ തീപിടുത്തത്തിൽ അഭയാർത്ഥികൾ താമസിച്ചിരുന്ന മുഴുവൻ ടെന്റുകളും പൂർണ്ണമായും കത്തി നഷിച്ചു. അഭയാർഥികളെ പുറത്താക്കുന്നതിനായി ക്യാമ്പിന് മൻപ്പൂർവ്വം തീയിട്ടതാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 
 
രാജ്യത്തെ റോഹിങ്ക്യൻ അഭയാർത്ഥികളെക്കുറിച്ച് വ്യക്തമായ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കി സമർപ്പിക്കാൻ സുപ്രീം കോടതി സർക്കരിനോട് ആവശ്യപ്പെട്ടിരുന്നു. അഭയാർത്ഥികളുടെ കാര്യത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാനും കോടതി നിർദേശം നൽകിയിരുന്നു. അഭയാർത്ഥികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജ്ജിയിരുന്നു കോടതിയുടെ നടപടി.
 
ഈ സാഹചര്യത്തിൽ അഭയാർത്ഥി ക്യാമ്പിന് തീപിടിത്തമുണ്ടായത് സംശയം ജനിപ്പികുന്നുണ്ട്. നിലവിൽ ഡല്‍ഹി, ഹൈദരാബാദ്, കശ്മീര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകൾ ഉള്ളത്. അതേ സമയം തീ പിടിത്തത്തിന്റെ കാരണം ഇതേവരെ വ്യക്തമായിട്ടില്ല. അഗ്നി ശമൻസേന സ്ഥലത്തെത്തി തീ അണച്ചിട്ടുണ്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മകനെ കൊല്ലാന്‍ അമ്മയുടെ ഒരു ലക്ഷത്തിന്റെ ക്വട്ടേഷൻ; കൊല്ലപ്പെട്ടത് 21കാരന്‍

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം മകനെ കൊല്ലാന്‍ മരുമകനും സുഹൃത്തുകള്‍ക്കും അമ്മ ...

news

യുപിയില്‍ ഡോക്‍ടറെ കാണാനെത്തിയ ഗര്‍ഭിണി കൂട്ടമാനഭംഗത്തിനിരയായി

പീഡനങ്ങള്‍ തുടര്‍ക്കഥയായ മുഖ്യമന്ത്രി യോദി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ ...

news

ഡല്‍ഹിയില്‍ 19കാരിയെ 10 ദിവസം തടവില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചു; യുവതിയുടെ സുഹൃത്ത് ഒളിവില്‍

ഡല്‍ഹിയില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി 10 ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി ...

news

ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്ക് തിരിച്ചടി; ഒപ്പം നില്‍ക്കാന്‍ ചൈനയും ബൊളീവിയയും മാത്രം

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിനു മറുപടി നല്‍കാന്‍ റഷ്യ ...

Widgets Magazine