വദ്രയെ മുന്‍ ഹരിയാന സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചതായി സിഎജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (13:21 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്കു മുന്‍ ഹരിയാന സര്‍ക്കാര്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയതായി സിഎജിയുടെ റിപ്പോര്‍ട്ട്. 15 കോടി രൂപ വിലമതിക്കുന്ന ഗുഡ്ഗാവിലെ മനേസറിലെ മൂന്നര ഏക്കര്‍ ഭൂമി 58 കോടി രൂപക്കാണ് വദ്രയുടെ കമ്പനി ഡിഎല്‍എഫിന് വിറ്റത്.

ഇതിനായി ഭൂപീന്ദര്‍ സിംഗ് ഹുഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് ഭൂമി വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി അനധികൃതമായാണ് വാങ്ങിയതെന്ന് സിഎജി കണ്ടെത്തി. ഇതുകൂടാതെ ലാഭത്തുക 15ശതമാനത്തില്‍ കൂടുതലാണെങ്കില്‍ നിശ്ചിത തുക സര്‍ക്കാറിന് നല്‍കണമെന്ന വ്യവവസ്ഥ അട്ടിമറിക്കപ്പെട്ടതിലൂടെ സര്‍ക്കാറിന് വന്‍ നഷ്ടമുണ്ടായതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :