അരികിൽ കിടന്ന ജീവനുള്ള നായയെ ചേർത്ത് റോഡ് ടാറിട്ടു

Sumeesh| Last Modified ബുധന്‍, 13 ജൂണ്‍ 2018 (14:04 IST)
ആഗ്ര: റോഡ് നിർമ്മിക്കുന്നതിനിടെ അരികിൽ കിടക്കുകയായിരുന്ന നായയേരും ചേർത്ത് ടാറിട്ടു നിരപ്പാക്കി. ചൊവ്വാഴ്ച രാത്രിയോടെ ആഗ്രയിലെ ഫത്തേഹ്ബാദിലാണ് സംഭവം ഉണ്ടായത്. നയയുടെ പകുതിയോളം ഭഗം ടാറിനടിയിലായി. ടാർ ഒഴിക്കുമ്പോൾ നായക്ക് ജീവൻ ഉണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചു.

ടാർ ഒഴിക്കുമ്പോൾ വേദനകൊണ്ട് പുളയുകയായിരുന്നു എന്നും എന്നാൽ ഇതൊന്നും വകവെക്കാതെ തൊഴിലാളികൾ വീണ്ടു ടാറിടുന്നത് തുടരുകയായിരുന്നു എന്നും സമീപവാസികൾ പറയുന്നു. എന്നാൽ രാത്രി നടന്ന ജോലിയായതിനാൽ നായ കിടക്കുന്നത് കണ്ടില്ല എന്നാണ് കോൺ‌ട്രാക്ടർ പറയുന്നത്.

ആക്ടിവിസ്റ്റായ ഗോവിന്ദ പരഷരിന്റെ നേതൃത്വത്തിൽ റോഡ് പൊളിച്ചെടുത്ത് നായയുടെ മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ പരാതി നൽകിയതായും അവർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :