Widgets Magazine Widgets Magazine

വഞ്ചിച്ച കാമുകനെ തോക്ക് ചൂണ്ടി വിവാഹ വേദിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ടു പോയി

ബുന്ദേൽഖണ്ഡ്, ബുധന്‍, 17 മെയ് 2017 (14:50 IST)

Widgets Magazine
Revolver , Uttar Pradesh , Revolver Rani , Wedding , Kidnaps Groom , police , arrest , marriage , വിവാഹ വാഗ്ദാനം , വിവാഹവേദി , ബുന്ദേൽഖണ്ഡ് , അശോക് യാദവ് , യുവതി , കല്ല്യാണം

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നാരോപിച്ച് വിവാഹവേദിയിൽ നിന്ന് വരനെ മുന്‍ കാമുകിയും സംഘവും തോക്കിൻമുനയിൽ നിര്‍ത്തി തട്ടിക്കൊണ്ടു പോയി. ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് അശോക് യാദവിനെയാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി തട്ടിക്കൊണ്ടു പോയത്.

മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയും അശോക് യാദവും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇതിനിടെ യുവാവിന് വീട്ടുകാര്‍ മറ്റൊരു കല്ല്യാണം ആലോചിച്ചുറപ്പിച്ചു. മാതാപിതാക്കളുടെ നിര്‍ദേശം പാലിച്ച് യുവാവ് വിവാഹത്തിന് സമ്മതിച്ചു.

അശോക് യാദവിന്റെ വാഹമാണെന്നറിഞ്ഞ് ചൊവ്വാഴ്‌ച രാത്രി വേദിയിലെത്തിയ യുവതി അതിഥികള്‍ നോക്കിനില്‍ക്കെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യാദവിനെ വേദിയില്‍ നിന്ന് പുറത്തെത്തിക്കുകയും വഴിയില്‍ നിറുത്തിയിട്ടിരുന്ന എസ് യു.വിയിൽ കയറ്റിക്കൊണ്ടു പോകുകയുമായിരുന്നു.

യുവതിയെ സഹായിക്കാന്‍ രണ്ടു പേരും എത്തിയിരുന്നു. യാദവ് തന്നെ വിവാഹം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതായിരുന്നുവെന്നും മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് അനുവദിക്കില്ലെന്നും യുവതി പറഞ്ഞു. സംഭവം നാണക്കേടായതോടെ വധുവിന്റെ വീട്ടുകാര്‍ യാദവിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടില്ല: മുഖ്യമന്ത്രി

ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ. ...

news

മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ മണി തടസം നിന്നിട്ടില്ല; പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നില്ല - മുഖ്യമന്ത്രി

വൈദ്യുതി മന്ത്രി എംഎം മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് ...

news

ബോളിവുഡ് താരത്തെ താമസ സ്ഥലത്ത് നിന്ന് ഇറക്കി വിട്ടത് ഈ കാരണത്താലോ !

ബോളിവുഡ് നടിയെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിട്ടു. നടി നിധി അഗര്‍വാളിനെയാണ് താമസ സ്ഥലത്ത് ...

news

വൈറ്റ്ഹൗസിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ച യുവതിയെ കാത്തിരുന്നത് അവരാണ്; ഒടുവില്‍ സംഭവിച്ചത്!

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലേക്ക് കടക്കാന്‍ ...

Widgets Magazine Widgets Magazine