ഭവന,​ വാഹന പലിശ നിരക്കുകൾ ഉയരും; റിസർവ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തി

മുംബൈ, ബുധന്‍, 6 ജൂണ്‍ 2018 (16:29 IST)

 rbi , monetary policy , interest hike , റിസർവ് ബാങ്ക് , റീപോ , ഭവന,​ വാഹന പലിശ

രാജ്യത്തെ ജനങ്ങള്‍ക്ക് ആശങ്ക പകര്‍ന്ന് നാലര വർഷത്തിന് ശേഷം റിസർവ് ബാങ്ക് മുഖ്യ ബാങ്ക് നിരക്കുകളായ റിപ്പോ,​ റിവേഴ്സ് റിപ്പോ നിരക്കുകളിൽ വർദ്ധന വരുത്തി.

റീപോ നിരക്ക് 0 .25 ശതമാനവും റിവേഴ്‌സ് റീപോ 5 .75 ശതമാനത്തിൽ നിന്നും  ആറ് ശതമാനവുമാക്കി. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലാണ് ഇന്ന് പുതിയ പലിശ നയം പ്രഖ്യാപിച്ചത്.

റിപ്പോ,​ റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വന്നതോടെ ഭവന,​ വാഹന പലിശ നിരക്കുകൾ ഉയരാൻ സാധ്യതയേറി. എണ്ണവില ഉയരുന്ന പശ്ചാത്തലത്തിൽ വിലക്കയറ്റത്തോതു പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ആര്‍ബിഐയുടെ ഈ തീരുമാനം.

കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്ന മോണിറ്ററി പോളിസി കമ്മറ്റിയാണ് പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചത്. ഇതിനു മുമ്പ് 2014 ജനുവരിയിലാണ് ഇതിനു മുൻപ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ട്രെയിനില്‍ നിന്ന് മോഷ്‌ടിച്ചത് മൂന്ന് ലക്ഷത്തിലധികം രൂപയുടെ ഫോണുകള്‍; കോളേജ് വിദ്യാര്‍ഥിനികളും യുവാവും അറസ്‌റ്റില്‍

ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ണം നടത്തിയ കോളേജ് വിദ്യാര്‍ഥിനികള്‍ ...

news

നിപ്പ ഭയം: കുഴഞ്ഞുവീണയാൾ രക്തം വാർന്ന് റോഡരികിൽ കിടന്നത് മൂന്ന് മണിക്കൂർ

പേരാമ്പ്ര: നിപ്പ ഭയം കരണം റോഡരികിൽ കുഴഞ്ഞുവീണ വൃദ്ധനെ ആശുപത്രിയിൽ എത്തിക്കാൻ മടി ...

news

‘എസ് എഫ് ഐയുടെ പരിപാടി തീരുമാനിക്കുന്നത് എബി‌വിപി അല്ല’- വൃക്ഷത്തൈ നടേണ്ടെന്ന് പറഞ്ഞ എബിവിപി നേതാക്കൾക്ക് വനിത നേതാവിന്റെ തകർപ്പൻ മറുപടി

തൃശ്ശൂരിലെ കുന്നംകുളം വിവേകാന്ദ കോളേജിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ക്യാമ്പസ് ...

news

എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്‌പിക്ക് സ്ഥാനചലനം - അന്വേഷണം ക്രൈംബ്രാഞ്ചിന്

എടപ്പാളിലെ തിയേറ്ററിൽ അമ്മയുടെ സഹായത്തോടെ പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈന്‍ ...

Widgets Magazine