ജന്‍ധന്‍ അക്കൌണ്ടുകളില്‍ നിയന്ത്രണം; പ്രതിമാസം പിന്‍വലിക്കാവുന്ന പരിധി 10, 000 രൂപ

മുംബൈ, ബുധന്‍, 30 നവം‌ബര്‍ 2016 (10:05 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ ജന്‍ധന്‍യോജന പദ്ധതിപ്രകാരം തുടങ്ങിയ ജന്‍ധന്‍ അക്കൌണ്ടുകളില്‍ നിന്ന് 
പണം പിന്‍വലിക്കുന്നതിന് ആര്‍ ബി ഐ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിമാസം 10, 000 രൂപ മാത്രമേ ഇത് അനുസരിച്ച് ജന്‍ധന്‍ അക്കൌണ്ടുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ.
 
കള്ളപ്പണം വെളുപ്പിക്കാന്‍ ജന്‍ധന്‍ അക്കൌണ്ടുകള്‍ ഉപയോഗിക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെയാണ് ആര്‍ ബി ഐയുടെ ഈ പരിഷ്കരണം. ജന്‍ധന്‍ അക്കൌണ്ടില്‍ നിന്ന് 10, 000 രൂപയില്‍ കൂടുതല്‍ തുക പിന്‍വലിക്കണമെങ്കില്‍ ബാങ്ക് മാനേജരുടെ അനുമതി വേണം. ഉടമയുടെ രേഖകള്‍ ബാങ്ക് മാനേജര്‍ പരിശോധിച്ച് ഇടപാടുകള്‍ നിയമവിധേയമാണെന്ന് ബോധ്യപ്പെടണം.
 
അതേസമയം, പുതിയ പരിഷ്കാരം പാവപ്പെട്ട കര്‍ഷകരെയും ഗ്രാമീണരെയും സംരക്ഷിക്കുക എന്ന ലക്‌ഷ്യത്തോടെയാണെന്ന് ആര്‍ ബി ഐ പറഞ്ഞു. ജന്‍ധന്‍ അക്കൌണ്ടുകള്‍ ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തടയാനാണ് പുതിയ നടപടിയെന്നും ആര്‍ ബി ഐ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജന്‍ധന്‍ അക്കൌണ്ട് കള്ളപ്പണം നിയന്ത്രണം Withdraw Controll പിന്‍വലിക്കല്‍ Jandhan Account

Widgets Magazine

വാര്‍ത്ത

news

ഏഷ്യന്‍ യൂത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് അഭിമാനമായി കശ്‌മീരില്‍ നിന്നൊരു ബാലന്‍

ഏഷ്യന്‍ യൂത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കശ്‌മീരില്‍ നിന്നുള്ള ഏഴു വയസുകാരന് ...

news

കളക്‌ടറേറ്റുകളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയത് ബേസ് മൂവ്മെന്റ്; മാതൃകയായത് അല്‍-ക്വയ്‌ദ

കളക്‌ടറേറ്റുകള്‍ കേന്ദ്രീകരിച്ച് ബോംബ് സ്ഫോടനങ്ങള്‍ നടത്തിയത് ബേസ് മൂവ്മെന്റ് ആണെന്ന് ...

news

സൈനികക്യാമ്പിനു നേരെ ഭീകരാക്രമണം; ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു; ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു

ജമ്മുവില്‍ നഗ്രോട്ട സൈനികക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഓഫീസര്‍മാര്‍ ...

news

പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ പ്രവേശിച്ചു; പ്രതിഷേധവുമായി സ്ത്രീകള്‍ അടക്കമുള്ളവര്‍ ക്ഷേത്രനടയില്‍

പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചു. ...

Widgets Magazine