നോട്ട് നിരോധനം കൊണ്ടുവന്നത് കള്ളപ്പണം തടയാന്‍ വേണ്ടിയല്ല: കേന്ദ്രം

ന്യൂ​ഡ​ൽ​ഹി, ബുധന്‍, 30 ഓഗസ്റ്റ് 2017 (21:17 IST)

Widgets Magazine
 demonitisation , RBI , Arun Jaitley , BJP , cash , Narendra modi , modi , RSS , നോട്ട് നിരോധനം , റിസര്‍വ്വ് ബാങ്ക് , ആര്‍ബിഐ , ബിജെപി , കേ​ന്ദ്ര​സ​ർ​ക്കാ​ർ , ജെ​യ്റ്റ്ലി , ഡി​ജി​റ്റ​ൽ ഇ​ട​പാ​ട്

ബിജെപി സര്‍ക്കാര്‍ അപ്രതീക്ഷിതമാക്കിയ നടപ്പാക്കിയ നോട്ട് നിരോധനം വിജയം കണ്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യക്തമാക്കിയതിന് പിന്നാലെ മ​ല​ക്കം മ​റി​ഞ്ഞ് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ക​ള്ള​പ്പ​ണ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​വ​ർ ഇപ്പോള്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാണെന്ന് കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജെ​യ്റ്റ്ലി വ്യക്തമാക്കി. നോട്ട് നിരോധനം കൊണ്ടുവന്നത് കള്ളപ്പണം തടയുന്നതിനു വേണ്ടി മാത്രമല്ല. നോ​ട്ട് ഉ​പ​യോ​ഗം കു​റ​യു​ന്ന​തി​നും ഡി​ജി​റ്റ​ൽ ഇ​ട​പാ​ട് വ​ർ​ദ്ധിക്കുന്നതിനും 500,1000 രൂപാ നോട്ടുകള്‍ നിരോധിച്ചത് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.  

നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം പ​ണ​ല​ഭ്യ​ത 17 ശ​ത​മാ​നം കു​റ​ഞ്ഞു. നി​കു​തി ദാ​യ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ദ്ധന ഉ​ണ്ടാ​യെന്നും   ജെ​യ്റ്റ്ലി പ​റ​ഞ്ഞു.

അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായിട്ടാണ് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

2016 നവംബര്‍ എട്ടിന് 15.44 ലക്ഷം കോടിയുടെ 500,1000 രൂപ നോട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടി തിരികെയെത്തിയെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ട് നിരോധിച്ചതുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ എത്തിയ നോട്ടുകളുടെ കണക്കാണിത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എട്ടിന്റെ പണിയെന്നു പറഞ്ഞാല്‍ ഇതാണ്; സെലീന ഗോമസിന്റെ ഇന്‍സ്‌റ്റഗ്രാമില്‍ ജസ്‌റ്റിന്‍ ബീബറുടെ നഗ്നചിത്രം

ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം മൂലം സോഷ്യല്‍ മീഡിയയില്‍ നിന്നും പണികിട്ടിയ ...

news

പണി പാളി, നോട്ടുനിരോധനം വമ്പന്‍ പരാജയം; ആസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തി - റിപ്പോര്‍ട്ട് പുറത്തുവിട്ടത് ആര്‍ബിഐ

കള്ളപ്പണത്തിനെതിരെ ബിജെപി സര്‍ക്കാര്‍ അപ്രതീക്ഷിതമാക്കിയ നടപ്പാക്കിയ നോട്ട് നിരോധനം വിജയം ...

news

കൂട്ടശിശുമരണം: മാതാപിതാക്കളെ പരിഹസിച്ച് യോഗി - ഈമാസം മാത്രം 290 കുഞ്ഞുങ്ങൾ മരിച്ചെന്ന് പ്രിന്‍‌സിപ്പലിന്റെ വെളിപ്പെടുത്തല്‍

ഉത്തർപ്രദേശിലെ ഗോരഖ്പുർ ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രിയിൽ ഈമാസം മാത്രം ...

news

സുനിയുടെ മാഡം രക്ഷപ്പെടും; കാവ്യയിലേക്ക് അന്വേഷണം എത്തില്ല - വെളിപ്പെടുത്തലിനേക്കുറിച്ച് അറിയില്ലെന്ന് എസ്‌പി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന ...

Widgets Magazine