പണി പാളി, നോട്ടുനിരോധനം വമ്പന്‍ പരാജയം; ആസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തി - റിപ്പോര്‍ട്ട് പുറത്തുവിട്ടത് ആര്‍ബിഐ

ആസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തി - റിപ്പോര്‍ട്ട് പുറത്തുവിട്ടത് ആര്‍ബിഐ

  RBI , demonetised , BJP , Narendra modi , cash , demonetistion , നോട്ട് നിരോധനം , ബിജെപി , റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ , കേന്ദ്രസര്‍ക്കാര്‍ , നോ​ട്ട് നി​രോ​ധ​നം
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2017 (19:49 IST)
കള്ളപ്പണത്തിനെതിരെ ബിജെപി സര്‍ക്കാര്‍ അപ്രതീക്ഷിതമാക്കിയ നടപ്പാക്കിയ നോട്ട് നിരോധനം വിജയം കണ്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2016 നവംബര്‍ എട്ടിന് 15.44 ലക്ഷം കോടിയുടെ 500,1000 രൂപ നോട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടി തിരികെയെത്തിയെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ട് നിരോധിച്ചതുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ എത്തിയ നോട്ടുകളുടെ കണക്കാണിത്.

നോ​ട്ട് നി​രോ​ധ​ന​ത്തി​ന് ശേ​ഷം ന​വം​ബ​ര്‍ ഒ​മ്പ​തി​നും ഡി​സം​ബ​ര്‍ 31നും ​ഇ​ട​യി​ലാ​യി 5.54 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ വി​ത​ര​ണം ചെ​യ്തുവെന്നും 2016-17 കാലയളവിലേക്കായി പുതിയ നോട്ട് അച്ചടിക്കുന്നതിന് 7,965 കോടി രൂപ ചെലവായതായും റിപ്പോര്‍ട്ട് പറയുന്നു.

അസാധുവാക്കിയ ആയിരത്തിന്റെ 89 ദശലക്ഷം നോട്ടുകളില്‍ 8,900 കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ലെന്നും ആര്‍ബിഐ റിപ്പോര്‍ട്ടിലുണ്ട്. 6.7ലക്ഷം കോടിയുടെ ആയിരം രൂപ നോട്ടുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇതില്‍ 8900 കോടി രൂപയുടെ ആയിരം രൂപ നോട്ടുകള്‍ ഒഴിച്ചുള്ളവ തിരികെയെത്തിയെന്നും
റിപ്പോര്‍ട്ടില്‍ പറയുന്നു.

കള്ളപ്പണവും ഭീകരവാദവും തടയുക എന ലക്ഷ്യത്തോടെ 2016 നവംബര്‍ എട്ടിന് 500, 1000 കറന്‍സികള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :