സംഗീത സംവിധായകൻ രവീന്ദ്ര ജെയിൻ അന്തരിച്ചു

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (17:17 IST)
പ്രശസ്ത സംഗീത സംവിധായകൻ (71) അന്തരിച്ചു. മുംബൈ ലീലാ വഥി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴച ഇദ്ദേഹത്തേ നാഗ്പൂരിലെ
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ നിന്ന് എയർ ആംബുലൻസിൽ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചു.

വെന്റിലേറ്ററിന്റെ സഹായത്തൊടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ വൈകിട്ട് 4.10 ഓടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരന്‍ മഹിന്ദ്രയാണ് മരണവിവരം പുറം‌ലോകത്തെ അറിയിച്ചത്. കാഴ്ചയില്ലാതിരുന്ന രവീന്ദ്ര ജെയിൻ ഗാനരചയിതാവുമാണ്. യേശുദാസിന്റെ ഹിന്ദിയിലെ പല ഹിറ്റ് ഗാനങ്ങളും രവീന്ദ്രജെയിന്റേതാണ്. യേശുദാസിന് ഹിന്ദി സിനിമാ ഗാനമേഖലയില്‍ സ്ഥാനമുണ്ടാക്കിക്കൊടുത്ത ആളാണ് രാവീന്ദ്ര ജെയിന്‍. ഏതാണ്ട് 60ഓളം ഹിന്ദിഗാനങ്ങള്‍ യേശുദാസിന് നല്‍കിയ സംഗീത സംവിധായകനാണ് ഇദ്ദേഹം.

1973 ലെ ‘സൗദാഗർ’ എന്ന ഹിന്ദി ചിത്രത്തിൽ തുടങ്ങി ‘ജാനാ പെഹ്ചാനാ’ വരെയുള്ള നിരവധി സിനിമകളുടെ സംഗീതം നിർവഹിച്ചത് രവീന്ദ്ര ജെയിനാണ്. സുജാത, സുഖം സുഖകരം, ആകാശത്തിന്റെ നിറംഎന്നീ മലയാള സിനിമകളുടെ സംഗീതവും ഇദ്ദേഹത്തിന്റേതാണ്. ജന്മനാ ഇദ്ദേഹത്തിന് കാഴ്ച ശേഷിയില്ല. ചിത്ചോർ എന്ന സിനിമയിലെ 'നിത് സാഝ് സവേരേ മിൽതേ ഹേ' എന്ന ഗാനം എഴുതിയതും സംഗീതം നൽകിയതും രവീന്ദ്ര ജെയിനാണ്.

ഈ സിനിമയിലെ ' ഗോരീ തേരാ' എന്ന ഗാനത്തിനു യേശുദാസിന് ദേശീയ പുരസ്ക്കാരം ലഭിച്ചു. തരംഗിണിക്കു വേണ്ടി 'ആവണിപൂച്ചെണ്ട്' എന്ന ആൽബത്തിനും സംഗീതം നൽകി. മൂന്ന് സിനിമകള്‍ക്കായി13 മലയാള സിനിമാ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ഇതില്‍ തന്നെ താലിപ്പൂ പീലിപ്പൂ എന്ന ഗാനം സൂപര്‍ ഹിറ്റായിരുന്നു. സുജാത, സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നീ മലയാള ചിത്രങ്ങള്‍ക്കാണ് രവീന്ദ്ര ജെയിന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ആകാശത്തിന്റെ നിറത്തിലാണ് രവീന്ദ്ര ജെയ്ന്‍ അവസാനമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

വിശുദ്ധ ഖുർആന് ‘റൂഹെ ഖുർആൻ’ (ഖുർആനിന്റെ ആത്മാവ്) എന്ന പേരിൽ ഹിന്ദിയിൽ കാവ്യാത്മക പരിഭാഷയൊരുക്കിയിട്ടുണ്ട്. കലാ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ഇദ്ദേഹത്തേ ആദരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :