മഹാഭാരതം സീരിയലിന്റെ സംവിധായകന്‍ അന്തരിച്ചു

മുംബൈ:| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (19:04 IST)
പ്രശസ്തമായ മഹാഭാരതം സീരിയലിന്റെ സംവിധായകനായ അന്തരിച്ചു. 68 വയസ്സായിരുന്നു. രവി ചോപ്ര പ്രമുഖ സംവിധായകന്‍ യാഷ് ചോപ്രയുടെ സഹോദരന്റെ മകനാണ്. സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്നരയോടെയായിരുന്നു മരണം.

കഴിഞ്ഞ വ്യാഴാഴ്ച ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് രവി ചോപ്രയെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.

രവിചോപ്ര സമീര്‍, ബാഗ്ബാന്‍, ദ് ബേര്‍ണിംഗ് ട്രെയിന്‍, മസ്ദൂര്‍, ആജ് കി ആവാസ്, ബാബുല്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ അമിതാഭ് ബച്ചന്‍ നായകനായ ഭൂത്‌നാഥ്, ഭൂത്‌നാഥ് റിട്ടേണ്‍സ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവുമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :