കുട്ടികൾ പീഡനത്തിനിരയായാൽ അത് ഗൗരവതരം, എന്നാൽ വിവാഹിതരായ സ്ത്രീകളുടെ ആരോപണങ്ങളെ മുഖവിലക്കെടുക്കേണ്ട: വിവാദ പ്രസ്ഥാവനയുമായി ബിജെപി മന്ത്രി

Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (18:23 IST)
രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചുവരുന്നതിനിടെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പ്രസ്ഥാവന നടത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. വിവാഹിതരായ സ്ത്രീകളു ബലാത്സംഗ ആരോപണങ്ങളെ അത്ര കാര്യമായി കാണേണ്ടതില്ല എന്നാണ് മന്ത്രിയുടെ പ്രസ്ഥാവന.

'ബലാത്സം.ഗങ്ങൾക്ക് അതിന്റേതായ സ്വഭാവം ഉണ്ട് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളാന് പീഡനത്തിന് ഇരയാവുന്നതെങ്കിൽ അത് ബലാത്സംഗം തന്നെയാണ്. എന്നാൽ 30-35 വയസുള്ള വിവാഹിതരായ സ്ത്രീകൾ പീഡനത്തിനിരയാകുന്നത് എങ്കിൽ അത് വേറെ വിഷയമാണ്'. ഇതായിരുന്നു പീഡനത്തെ നിസാരവത്കരിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്ഥാവന.


'വിവാഹ ശേഷം മറ്റൊരാളുമായി ബന്ധമുണ്ടാക്കി. അവരുമായി ലൈഗികമായി ബന്ധപ്പെട്ട ശേഷം പീഡനത്തിനിരയായി എന്ന് ആരോപിക്കുന്നവരുണ്ട് അതിനാൽ വിവാഹിതരാര സ്ത്രീകളുടെ പീഡന ആരോപണങ്ങളെ മുഖവിലക്കെടുക്കേൺണ്ടതില്ല' എന്നും ഉപേന്ദ്ര തിവാരി പറഞ്ഞു. മന്ത്രിയുടെ പ്രസ്ഥാവന സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ വലിയ ചർച്ചാ വിഷയമായി മാറി. രൂക്ഷ വിമർശനമാണ് പ്രസ്ഥാവനയിൽ ഉപേന്ദ്ര തിവാരിക്കെതിരെ ഉയരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :