മാളില്‍വെച്ച് യുവതിയെ സുഹൃത്ത് മാനഭംഗപ്പെടുത്തി

യുവതിയെ മാനഭംഗപ്പെടുത്തി , മാനഭംഗം , പൊലീസ് , അറസ്റ്റ്
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 2 മാര്‍ച്ച് 2015 (15:18 IST)
ഷോപ്പിംഗ് മാളിലെ വാഷ്‌റൂമില്‍ വെച്ച് സുഹൃത്ത് മാനഭംഗപ്പെടുത്തിയതായി യുവതി പരാതി നല്‍കി. നോയിഡയിലെ ദി ഗ്രേറ്റ് ഇന്ത്യ പ്ലെയ്‌സ് മാളിനുള്ളില്‍ വെച്ച് ജയ്ത്പൂര്‍ സ്വദേശി യോഗേഷ് കുമാര്‍ എന്ന സുഹൃത്ത്
തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് ഇരുപത്താറുകാരിയായ യുവതി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.

മാളിനുള്ളിലെ വാഷ്‌റൂമില്‍ എത്തിയ സമയം ഇവിടെയെത്തിയ സുഹൃത്തായ യുവാവ് തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് നിയമവിദ്യാര്‍ഥിയായ യുവതിയുടെ പരാതി. വാഷ്‌റൂം പൂട്ടിയിട്ടാണ് തന്നെ യോഗേഷ് ഉപദ്രവിച്ചതെന്ന് യുവതി വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് യോഗേഷ് കുമാറിനെ അറസ്റ്റു ചെയ്തു.

വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുവെന്ന് പോലീസ് പറഞ്ഞു. നാലിലധികം സെക്യൂരിറ്റ് ഗാര്‍ഡുകളുള്ള മാളില്‍ ഇത് സംഭവിച്ചത് പോലീസിനെ അമ്പരപ്പിച്ചിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :