ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍

   Rape case , Rape , facebook , police , arrest , girl , women , koyambathur , യുവാവ് , ഫേസ്‌ബുക്ക് , ശി​വ , ചെ​ന്നൈ​ , പെണ്‍കുട്ടി , തി​രു​പ്പൂ​ർ സ്വ​ദേ​ശി​ , പീഡനം , അറസ്‌റ്റ്
കോയമ്പത്തൂര്‍| jibin| Last Updated: ബുധന്‍, 3 മെയ് 2017 (15:29 IST)
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍. ഇ​ബ്രാ​ഹിം എന്ന യുവാവിനെയാണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. തി​രു​പ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ പെണ്‍കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.

എന്ന വ്യാജ പേരിലാണ് ഇ​ബ്രാ​ഹിം പെണ്‍കുട്ടിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടത്. കഴിഞ്ഞ 27ന് ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി വീട് വിട്ട് പോകുകയും ചെയ്‌തു. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരങ്ങള്‍ പുറത്തായത്.

പൊലീസ് അന്വേഷണത്തിനിടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തുകയും പീഡനവിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ചെ​ന്നൈ​യി​ലും പു​തു​ച്ചേ​രി​യിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ചെലവ് കാശിനായി മാല വിറ്റുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

ശി​വ​യു​ടെ പേ​ർ ഇ​ബ്രാ​ഹിം എ​ന്നാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ വ​ഴ​ക്കു​ണ്ടാ​ക്കി. ഈ സമയം വിവരങ്ങള്‍ മനസിലാക്കിയ ലോ​ഡ്ജ് ഉ​ട​മയായ പ്ര​ഭാ​ക​ര​നും പീ​ഡി​പ്പി​ച്ചു. ഉപദ്രവം കൂടിവന്നതോടെ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും കുട്ടി മൊഴി നല്‍കി. പ്ര​ഭാ​ക​ര​നു വേ​ണ്ടി അ​ന്വേ​ഷ​ണം തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :