ഭാര്യയെ മയക്കി കിടത്തിയശേഷം മകളെ പിതാവ് ആറ് വര്‍ഷം പീഡിപ്പിച്ചു

  പീഡനം ,  പന്ത്രണ്ട്കാരി , പിതാവ് , ഹരിയാന , ലൈംഗികമായി പീഡിപ്പിച്ചു
ചണ്ഡിഗഡ്| jibin| Last Updated: ശനി, 1 നവം‌ബര്‍ 2014 (17:17 IST)
ലൈംഗിക ദാഹം ശമിപ്പിക്കാന്‍ ഭാര്യയ്ക്ക് ഉറക്കഗുളിക നല്‍കി മയക്കിയശേഷം പന്ത്രണ്ട്കാരിയായ മകളെ പിതാവ് ആറ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. ഹരിയാനയിലെ ബല്ലബ്ഗഡ് ജില്ലയിലെ ചന്ദാവാലി എന്ന ഗ്രാമത്തിലാണ് സംഭവം.

അമ്മയ്ക്ക് ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തിയ ശേഷം ഇയാള്‍ പന്ത്രണ്ട്കാരിയായ മകളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിക്ക് ആറ് വയസ്സുള്ളപ്പോള്‍ മുതല്‍ ഇത്തരത്തില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരുകയായിരുന്നു. ഭാര്യയ്ക്ക് ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തിയ ശേഷം അടുത്ത മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയും ഇയാള്‍ മകളെ പീഡിപ്പിച്ചു.

പീഡനം സഹിക്കാനാവാതെ കുട്ടി വിവരങ്ങള്‍ മുത്തശ്ശിയോടും അമ്മായിയോടും പറയുകയും അവര്‍ സംഭവം പെണ്‍കുട്ടിയുടെ അമ്മയോട് കാര്യങ്ങള്‍ പറയുകയും ചെയ്തു. എന്നാല്‍ എല്ലാം അറിഞ്ഞ ശേഷവും അമ്മ ഭര്‍ത്താവിനെ എതിര്‍ക്കാനോ പ്രതികരിക്കാനോ തയ്യാറായില്ല. ഒടുവില്‍ പെണ്‍കുട്ടി ടീച്ചര്‍മാരോട് ഈ കാര്യം അറിയിക്കുകയും അധ്യാപകര്‍ അമ്മയെയും കൂട്ടി കുട്ടിയെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചതോടെ ഇയാള്‍ ഒളിവിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :