ബംഗളൂരുവിലെ സ്കൂളില്‍ മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു

 ലൈംഗികമായി പീഡിപ്പിച്ചു , ബംഗളൂര്‍ , പൊലീസ് , അറസ്‌റ്റ്
ബംഗളൂരു| jibin| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (10:41 IST)
ബംഗളൂരുവിലെ സ്കൂളിലെ വിദ്യാര്‍ഥിയായ മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ബംഗളൂരുവിലെ ഇന്ദിരാനഗറിലെ സ്‌കൂളിലായിരുന്നു പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. സംഭവവുമായി ബന്ധപ്പെട്ടു സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

കുട്ടിയെ സ്‌കൂളിന് പുറത്ത് വെച്ചാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് ആദ്യ സൂചന. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിട്ടയച്ചു. കഴിഞ്ഞ വര്‍ഷം, ജാലഹള്ളിയിലുള്ള ഓര്‍ക്കിഡ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ കുട്ടി പീഡനത്തിനിരയായതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :