മോഡിയെ പരസ്യമായി വിമര്‍ശിച്ച് രാം ജെത്‌മലാനി

ന്യൂഡല്‍ഹി:| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (20:31 IST)
ഒരേ റാങ്ക്‌ ഒരേ പെന്‍ഷന്‍ പ്രശ്‌നം പരിഹരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടിക്കെതിരേ പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്‌മലാനി രംഗത്ത്‌. ജന്തര്‍മന്തറിലെ സമരപ്പന്തലിലെത്തിയ മലാനി രൂക്ഷമായ ഭാഷയിലാണു പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്‌.

മോഡിയെക്കുറിച്ച്‌ എനിക്കുണ്‌ടായിരുന്ന സ്വപ്‌നം തകര്‍ന്നെന്നു പറയുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. രാഷ്‌ട്രീയക്കാരുടെ നടപടികളാണ്‌ രാജ്യത്തെ പിന്നോട്ടുനയിക്കുന്നത്‌. ഞാനുമൊരു രാഷ്‌ട്രീയക്കാരനാണെന്നതിലും എനിക്ക്‌ ലജ്ജയുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :