റമ്ദാനില്‍ ചപ്പാത്തിക്കേ വിലക്കുള്ളു പീഡനത്തിനില്ല!!!

മുംബൈ| VISHNU.NL| Last Modified വെള്ളി, 25 ജൂലൈ 2014 (16:17 IST)
വ്രതം മുടക്കല്‍ സംഭവത്തില്‍ ശിവ സേനയുടെ മുഖം രക്ഷിക്കുന്നതിനായി കടുത്ത പ്രസ്താവനകളുമായി ഉദ്ദവ് താക്കറെ രംഗത്ത്. ഇത്തവണ ബംഗ്ലൂരില്‍ ആറുവയസുകാരീ പീഡിപ്പിച്ച വിഷയത്തില്‍ പിടിച്ചാണ് പ്രശ്നത്തില്‍ എതിരാളികളുടെ വായടപ്പിക്കുന്നത്.

മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണ് ഉദ്ദവ് താക്കറെ ആഞ്ഞടിച്ചത്. 6 വയസുകാരിയുടെ ബലാല്‍സംഗക്കേസിലെ പ്രതി ഒരു മുസ്ലീം അദ്ധ്യാപകനായിരുന്നു. റമദാന്‍ മാസത്തില്‍ തന്നെയായിരുന്നു ആ കുറ്റകൃത്യവും നടന്നത്. എന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി സംഭവത്തോട് പ്രതികരിച്ചുകണ്ടില്ലെന്നും താക്കറെ എഡിറ്റോറിയലില്‍ പറഞ്ഞു.

ശിവസേന എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. എന്നാല്‍ ഭീഷണിപ്പെടുത്താനായി മതത്തെ ഉപയോഗിക്കുന്നത് ഞങ്ങള്‍ സഹിക്കില്ല. ഒരാള്‍ മതം സൂക്ഷിക്കേണ്ടത് ഹൃദയത്തിലും അയാളുടെ വീട്ടിലുമാണ്. ആരെങ്കിലും മതത്തെ തെരുവിലെത്തിച്ചാല്‍ ശിവസേനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് ഞങ്ങള്‍ സമ്മതിക്കില്ല എഡിറ്റോറിയലിലൂടെ ഉദ്ദവ് താക്കറെ വിശദീകരിച്ചു.

മഹാരാഷ്ട്ര സദനില്‍ നടന്ന സംഭവം ദുര്‍ഭരണത്തിനെതിരെയുള്ള പ്രതിഷേധമെന്നാണ് മുഖപത്രമായ സാം നയിലൂടെ ശിവസേന വിശേഷിപ്പിച്ചത്. പൊളിറ്റിക്കല്‍ മൈലേജ് ലഭിക്കാനായി സംഭവത്തിന് വര്‍ഗീയ നിറം നല്‍കുകയായിരുന്നുവെന്നാണ് ശിവസേനയുടെ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :