രാംപാലിന്റെ ആശ്രമത്തില്‍ ബുള്ളറ്റ് പ്രൂഫ് വാഹനം

ഹിസാര്‍| VISHNU.NL| Last Modified ഞായര്‍, 23 നവം‌ബര്‍ 2014 (12:21 IST)
കൊലപാതക കേസില്‍ അറസ്റ്റിലായ ഹരിയാനയിലെ വിവാദ ആള്‍ ദൈവം രാംപാലിന്റെ സത്‌ലോക് ആശ്രമത്തില്‍ നിന്ന് ബുള്ളറ്റ് പ്രൂഫ് എസ്.യു.വി കണ്ടെത്തി. പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് ആശ്രമത്തിലെ വാഹനങ്ങള്‍ കണ്ടെത്തിയത്. ഒരു ബസ്, മാരുതി ജിപ്സി, എണ്ണ ടാങ്കര്‍, രണ്ട് ട്രാക്ടറുകള്‍ എന്നിവയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ആശ്രമത്തിനുള്ളില്‍ ഒളിച്ചിരുന്ന മൂന്ന് അനുയായികളെ പൊലീസ് അറസ്റ്റു ചെയ്തു. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണ്‍ ദാസ്, മഹേഷ് കുമാര്‍, ബിഹാര്‍ സ്വദേശിയായ അജയ് ദാസ് എന്നിവരാണ് കസ്റ്റഡിയിലായത്. അത്യാധുനിക സൗകര്യങ്ങളുള്ള ആശ്രമത്തിലെ തെരച്ചില്‍ പൂര്‍ത്തിയാക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്.

ശനിയാഴ്ച നടത്തിയ റെയ്ഡില്‍
രണ്ടു ലക്ഷം രൂപയും 700 ലിറ്റര്‍ പെട്രോള്‍, 1200 ലിറ്റര്‍ മണ്ണെണ്ണ തുടങ്ങിയവയും കണ്ടെത്തിയിരുന്നു. ആശ്രമത്തിലേക്ക് തടസമില്ലാതെ വെള്ളം ലഭിക്കുന്നതിന് ഏഴോളം മോട്ടോര്‍ പന്പുകളും കണ്ടെത്തിയിരുന്നു. കൂടാതെ ദിവസങ്ങളോളം വേണ്ട ഭക്ഷണ സാധനങ്ങളും ആശ്രമത്തില്‍ ശേഖരിച്ചിരുന്നു. 0.32 റിവോള്‍വര്‍, 19 എയര്‍ ഗണ്ണുകള്‍, രണ്ട് 0.315 റൈഫിളുകളും ഇവയുടെ തിരകളും പൊലീസ് പിടിച്ചെടുത്തിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :