വീണ്ടും അപ്രതീക്ഷിത നീക്കം; കമല്‍‌ഹാസന്‍ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തി

ചെ​ന്നൈ, ഞായര്‍, 18 ഫെബ്രുവരി 2018 (16:14 IST)

 Rajanikanth , kamal hasen , Chennai , Rajani , ക​മ​ൽ​ഹാ​സ​ന്‍ , രജനികാന്ത് , സിനിമ , പോയ്സ് ഗാര്‍ഡന്‍

തമിഴക രാഷ്ട്രീയാന്തരീക്ഷം തിളച്ചുമറിയുന്നതിനിടെ തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ക​മ​ൽ​ഹാ​സ​നും ര​ജ​നി​കാ​ന്തും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പോയ്സ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് കമല്‍ സന്ദര്‍ശിച്ചത്. ഇ​രു​പ​ത് മി​നി​റ്റ് കൂ​ടി​ക്കാ​ഴ്ച നീ​ണ്ടു​നി​ന്നു.

കൂ​ടി​ക്കാ​ഴ്ച സൗ​ഹൃ​ദ​സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​ണെ​ന്ന് ക​മ​ൽ​ പ​റ​ഞ്ഞു. പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കാനാണ് അദ്ദേഹം എത്തിയതെന്ന് രജനി മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ഇക്കാര്യം കമലും പിന്നീട് സ്ഥിരീകരിച്ചു.

പണത്തിനും പ്രശസ്‌തിക്കും വേണ്ടിയല്ല താനും രജനിയും രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതെന്ന് കമല്‍ വ്യക്തമാക്കിയപ്പോള്‍ തമിഴ് ജനതയ്‌ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നതെന്ന് രജനിയും വ്യക്തമാക്കി.

താ​നും ര​ജ​നീയും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഒ​രു പ​ക്ഷേ കൂ​ടി​ക്കാ​ഴ്ച​യി​ൽ പു​തു​മ തോ​ന്നി​യേ​ക്കാം. പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​നു മു​മ്പ് അ​ടു​ത്ത സു​ഹൃ​ത്തി​നെ വന്നു ക​ണ്ടു എ​ന്നു​മാ​ത്ര​മേ ഉ​ള്ളു​വെ​ന്നും ക​മ​ൽഹാ​സ​ൻ പ​റ​ഞ്ഞു.

കൂടിക്കാഴ്‌ചയുടെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഫെ​ബ്രു​വ​രി 21നാ​ണ് ക​മ​ൽ​ഹാ​സ​ൻ പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇതിനു മുന്നോടിയായിട്ടാണ് അദ്ദേഹം രജനിയെ സന്ദര്‍ശിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘സുൻജ്വാൻ ആക്രമണത്തിലൂടെ ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചു’: പരിഹാസവുമായി മസൂദ് അസ്‌ഹര്‍

ജവാന്മാരുള്‍പ്പെടെ ആറു പേരുടെ മരണത്തിനിടയാക്കിയ ജമ്മു കശ്മീരിലെ സുൻജ്വാൻ കരസേന ക്യാമ്പിലെ ...

news

യാത്രാ വിമാനം ഇറാനിൽ തകര്‍ന്നു വീണു; 66 പേരും കൊല്ലപ്പെട്ടന്ന് റിപ്പോര്‍ട്ട്

ഇറാനിൽ 66 യാത്രക്കാരുമായി പോയ വിമാനം തകർന്നു വീണു. മുഴുവന്‍ പേരും കൊല്ലപ്പെട്ടുവെന്നാണ് ...

news

എനിക്ക് വിശ്വാസമുള്ളത് അവരോടല്ല; ‘അമ്മ’യെ പിന്തുണച്ചും വനിതാ കൂട്ടയ്‌മയെ തള്ളിപ്പറഞ്ഞും മൈഥിലി രംഗത്ത്

മലയാള സിനിമയിലെ വനിതാ സംഘടനയായ വുമൻ കളക്ടീവിനെ തള്ളി നടി മൈഥിലി. റിപ്പോര്‍ട്ടര്‍ ...

news

ഇത് സിപിഎം തയ്യാറാക്കിയ തിരക്കഥ, കീഴടങ്ങിയവർ “ഡമ്മി പ്രതികൾ” - കെ സുധാകരൻ

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ...

Widgets Magazine