കൊടും ചൂടിൽ വരണ്ടുണങ്ങുന്ന ഭൂമി, ഒരു തുള്ളി വെള്ളം കിട്ടാതെ ജനങ്ങൾ: കണ്ടില്ലെന്ന് നടിച്ച് സർക്കാർ, സ്വന്തം പറമ്പിൽ ഡാം പണിയാൻ ഭൂമി നൽകി കർഷകൻ മാതൃകയായി

കൊടുംവെയിലേറ്റ് മഹാരാഷ്ട്ര വാടുമ്പോൾ ജനങ്ങൾക്ക് ആശ്വാസമേകാൻ കർഷകൻ സ്വന്തം ഭൂമിയിൽ ഡാം പണിയുന്നു. വരൾച്ചയ്ക്കെതിരായി സർക്കാർ കാര്യമായി ഒന്നും ചെയ്യാത്ത സാഹചര്യത്തിലും മാതൃകയാകുന്നത് മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ കർഷകനായ സൻജയ് (42) ആണ്.

മുംബൈ| aparna shaji| Last Modified ബുധന്‍, 25 മെയ് 2016 (11:49 IST)
കൊടുംവെയിലേറ്റ് വാടുമ്പോൾ ജനങ്ങൾക്ക് ആശ്വാസമേകാൻ സ്വന്തം ഭൂമിയിൽ ഡാം പണിയുന്നു. വരൾച്ചയ്ക്കെതിരായി സർക്കാർ കാര്യമായി ഒന്നും ചെയ്യാത്ത സാഹചര്യത്തിലും മാതൃകയാകുന്നത് മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ കർഷകനായ സൻജയ് (42) ആണ്.

സങ്കിവി ദുർഗവാഡ വില്ലേജിലുള്ള 30 ഏക്കർ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി ഡാം പണിയുന്നതിനായി 55 ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു. ഇതിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് ബാക്കി ഭൂമിയിൽ ഡാം പണിയാനാണ് കർഷകന്റെ തീരുമാനം. ഫാമിലൂടെ കനാൽ ഒഴുകുന്നുണ്ടെങ്കിലും ജലം കെട്ടി നിർത്താൻ ഒരു ഡാം ഇല്ലാത്ത സാഹചര്യത്തിലാണ് ഡാം നിർമിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചതെന്ന് സൻജയ് വ്യക്തമാക്കി.

വെള്ളം കിട്ടാതെ വലയുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഡാം എല്ലാവർക്കും ഉപയോഗപ്രദമാകുമെന്ന് വിശ്വസിക്കുന്നുവെന്നും സൻജയ് അറിയിച്ചു. ഒരുപാട് പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഉത്തരവിട്ടെങ്കിലും ഒന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും പുതിയ ഡാമിന് എല്ലാ തരത്തിലുമുള്ള സഹായം ചെയ്യാമെന്ന് ജില്ലാ കൃഷി വകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :