പോക്കറ്റ് കാലിയാകും; റയില്‍വേ യാത്രാനിരക്ക് കൂട്ടാനൊരുങ്ങുന്നു

 റയില്‍വേ യാത്രാനിരക്ക് , സുരേഷ് പ്രഭു , റെയിൽവേ ടിക്കറ്റ് , ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 14 ഡിസം‌ബര്‍ 2014 (13:13 IST)
റയില്‍വേ യാത്രാനിരക്ക് അടുത്ത വര്‍ഷം കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ഇന്ധനവിലയിൽ നാലു ശതമാനം വർദ്ധനവ് ഉണ്ടായതാണ് നിരക്ക് കൂട്ടാനുള്ള സാഹചര്യം ഒരുങ്ങുന്നത്. ഏറ്റവും ഒടുവിൽ നിരക്ക് വർദ്ധിപ്പിച്ചത് ജൂണിലാണ്. അന്ന് റെയിൽവേ ടിക്കറ്റ് നിരക്കിൽ 4.2 ശതമാനവും ചരക്ക് കൂലിയിൽ 1.4 ശതമാനവുമാണ് വർദ്ധന വരുത്തിയത്.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കുറച്ചു ഭാരം ജനങ്ങളും വീതം വച്ചെടുക്കേണ്ടി വരുമെന്ന് റയില്‍വേ മന്ത്രി സുരേഷ് പ്രഭു അടുത്തിടെ ഒരു ചടങ്ങില്‍ സൂചിപ്പിച്ചിരുന്നു. നിരക്ക് വര്‍ധനയ്ക്കു മുന്‍പുതന്നെ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൌകര്യം ഒരുക്കുമെന്നും സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല, വൻ നിക്ഷേപങ്ങൾ ആവശ്യമായ സമയമാണിത്. അതിനാൽ തന്നെ ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. റെയിൽവേയുടെ പ്രഖ്യാപിത നയം അനുസരിച്ച് വർഷത്തിൽ രണ്ട് തവണ യാത്രാ-ചരക്ക് കൂലി കൂട്ടുന്നതിന് തടസമില്ല. ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന റെയിൽവേ ബഡ്‌ജറ്റിൽ നിരക്കുകൾ വർദ്ധിപ്പിക്കാൻ സാദ്ധ്യത.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :