നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ; രാഹുലിനെ അഭിനന്ദിച്ച് കമലഹാസൻ രംഗത്ത്

നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ; രാഹുലിനെ അഭിനന്ദിച്ച് കമലഹാസൻ രംഗത്ത്

 Rahul ghandhi , Kamal hassen , tweet , Congress , Tamil cinema , രാഹുൽ ഗാന്ധി , കോൺഗ്രസ് , കമലഹാസൻ , സോണിയ ഗാന്ധി
ചെന്നൈ| jibin| Last Modified ശനി, 16 ഡിസം‌ബര്‍ 2017 (19:07 IST)
കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിയ്ക്ക് അഭിനന്ദവുമായി നടനും സംവിധായകനുമായ കമലഹാസൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം രാഹുലിനെ അഭിനന്ദനം അറിയിച്ചത്.

“ അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ രാഹുല്‍ ഗാന്ധി. നിങ്ങളുടെ സ്ഥാനം നിങ്ങളെ നിര്‍വചിക്കില്ല. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പദവിയെ നിര്‍വചിക്കാന്‍ സാധിക്കും. നിങ്ങളുടെ മുന്‍ഗാമികളെ ഞാന്‍ ആരാധിച്ചിരുന്നു. എനിക്കുറപ്പാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും എന്റെ ആരാധനയ്ക്ക് പാത്രമാകുമെന്നും. നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ” - എന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു.

അമ്മ സോണിയ ഗാന്ധിയുടെ പിന്‍ഗാമിയായിട്ടാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്. ശനിയാഴ്‌ച രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ സോണിയ ഗാന്ധി ഉള്‍പ്പെടെ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :