രാഹുല്‍ യുഎസിലേക്ക് പോയത് ആഗോളസമ്മേളനത്തില്‍ പങ്കെടുക്കാന്‍

രാഹുല്‍ ഗാന്ധി , വ്ലാഡിമിര്‍ പുടിന്‍ , രാഹുല്‍ അമേരിക്കയില്‍ , കോണ്‍ഗ്രസ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (11:28 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് അമേരിക്കയിലേക്ക് പോയത് കോളറാഡോയിലെ ആസ്‌പെന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന ആഗോളസമ്മേളനത്തില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് വ്യക്തമാക്കി. 24 മുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്നതാണ് സമ്മേളനം. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ചാര്‍ളി റോസാണ് പരിപാടിയുടെ സംഘാടകര്‍.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ അടക്കമുള്ളവരെ അഭിമുഖം നടത്തിയ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ചാര്‍ളി റോസാണ് പരിപാടിയുടെ സംഘാടകന്‍. ഈ പരിപാടിയിലേക്കാണ് രാഹുല്‍ ഗാന്ധി പോയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.

അതേസമയം, രാഹുലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഹുലിന് നിര്‍ബന്ധിത അവധിനല്‍കി കോണ്‍ഗ്രസ് അദ്ദേഹത്തെ വിദേശത്തേക്ക് അയച്ചിരിക്കയാണെന്ന് ബിജെപി പരിഹസിച്ചു.


രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ വ്യത്യസ്ത വിശദീകരണങ്ങള്‍ ആ പാര്‍ട്ടി ഇക്കാര്യത്തില്‍ നേരിടുന്ന പ്രതിസന്ധിയാണ് കാണിക്കുന്നതെന്നും ബി.ജെ.പി. വക്താവ് സമ്പിത് പത്ര പറഞ്ഞു. കര്‍ഷകപ്രശ്‌നങ്ങളുയര്‍ത്തി രണ്ട് റാലികള്‍ നടത്തിയ രാഹുലിന് കര്‍ഷകരെക്കുറിച്ച് ചിന്തിക്കാന്‍ ഒരു അവധിക്കാലം ആവശ്യമായിവന്നതായും സമ്പിത് പത്ര പരിഹസിച്ചു. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് അജ്ഞാത വാസം നടത്തിയ രാഹുലിന്റെ പ്രവൃത്തി വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :