ന്യൂഡൽഹി|
VISHNU N L|
Last Updated:
ശനി, 5 സെപ്റ്റംബര്‍ 2015 (11:33 IST)
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തല്ക്കാലം രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തേക്കില്ലെന്ന് സൂചന, നിലവില്‍ അധ്യക്ഷയായ സോണിയാ ഗാന്ധിയെ ഒരു വര്‍ഷം കൂടി തുടരാന്‍ കോണ്‍ഗ്രസ് അനുവദിച്ചേക്കും. 18 കൊല്ലമായി തൽസ്ഥാനത്ത് തുടരുന്ന സോണിയയുടെ ഇത്തവണത്തെ കാലാവധി ഡിസംബറിൽ തീരാനിരിക്കെയാണ് പുതിയ തീരുമാനമുണ്ടാകുന്നത്.
ബീഹാര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ അധ്യ്ക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് പ്രതിഛായ നഷ്ടമുണ്ടക്കിയേക്കാമെന്ന ഭയത്താലാണ് സോണിയയെ തുടര്ന്നാ അനുവദിക്കുന്നത്. 2013 ജനുവരിയിൽ വൈസ് പ്രസിഡന്റായ രാഹുൽ ഗാന്ധി ഇപ്പോഴും അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലാത്തത് ഇതാണെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ തിരിച്ചറി നേരിട്ടാല്‍ അത് കോണ്‍ഗ്രസിന് കനത്ത ക്ഷീണമാകും ഉണ്ടാകുക.
സെപ്തംബർ -ഒക്ടോബർ സമയത്ത് നടത്താൻ മുമ്പ് നിശ്ചയിച്ചിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി റദ്ദാക്കിയിരുന്നു. സോണിയയുടെ പുതിയ കാലാവധി കഴിയുന്നതിന് മുമ്പ്, അടുത്ത കൊല്ലം തന്നെ രാഹുൽ സ്ഥാനമേറ്റെടുക്കാനുള്ള സാദ്ധ്യതയാണുള്ളത്.