ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ കാറിന് നേര്‍ക്ക് ആക്രമണം; വാഹനത്തിന്റെ ചില്ലുകൾ പൂർണമായി തകർന്നു - പിന്നില്‍ ബിജെപിയെന്ന് കോൺഗ്രസ്

ഗുജറാത്ത്, വെള്ളി, 4 ഓഗസ്റ്റ് 2017 (20:09 IST)

  Rahul Gandhi , Congress , BJP , Narendra modi , Sonia ghandhi , രാഹുൽ ഗാന്ധി , നരേന്ദ്ര മോദി , കോൺഗ്രസ് , മ​നു സിം​ഗ്‌​വി
അനുബന്ധ വാര്‍ത്തകള്‍

ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. നരേന്ദ്ര മോദി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ ആള്‍ക്കൂട്ടം രാഹുല്‍ സഞ്ചരിച്ച കാറിനു നേരെ കല്ലെറിയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു.

വാഹനത്തിന്റെ ചില്ലുകൾ പൂർണമായി തകർന്നെങ്കിലും എസ്പിജി കമാൻഡോസിനൊപ്പം യാത്ര ചെയ്യുകയായിരുന്ന രാഹുലിന് പരുക്കേറ്റില്ല. ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരുക്കുണ്ട്. സി​മ​ന്‍റ് ഇ​ഷ്ടി​ക ഉ​പ​യോ​ഗി​ച്ചാ​ണ് കാ​റി​നു നേ​രെ എ​റി​ഞ്ഞ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

ഗുജറാത്തില്‍ പര്യടനം നടക്കുന്നതിനിടെ ലാൽ ചൗക്കിൽ നിന്നും ധനേരയിലെ ഹെലിപാഡിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഇ​ത് ഭീ​രു​ത്വം നി​റ​ഞ്ഞ ആ​ക്ര​മ​ണ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി പ​റ​ഞ്ഞു. ബിജെപി ഗുണ്ടകൾ സംഘടിതമായി നടത്തിയ ആക്രമണമാണിത്. സത്യമെന്താണെന്ന് ബിജെപിക്ക് അറിയാം. കോൺഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും പാർട്ടി വക്താവ് രൺദീപ് സുർജ്വേല പറഞ്ഞു.

സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ബിജെപി എംപി ജഗദാംബിക പാൽ പ്രതികരിച്ചു. ബിജെപിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണ്. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഉണ്ടായത്. ഇതിനു പിന്നിൽ ബിജെപിയാണെന്ന് കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
രാഹുൽ ഗാന്ധി നരേന്ദ്ര മോദി കോൺഗ്രസ് മ​നു സിം​ഗ്‌​വി Congress Bjp Narendra Modi Sonia Ghandhi Rahul Gandhi

വാര്‍ത്ത

news

ദിലീപിന് അകത്തും പുറത്തും രക്ഷയില്ല; ഡി സിനിമാസ് ഇനി ഓര്‍മ്മയാകുമോ ? - പണികൊടുത്തത് നഗരസഭാ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

മരണ സര്‍ട്ടിഫിക്കറ്റിനും ആധാര്‍ നിര്‍ബന്ധം; പരിഷ്കാരം ഒക്ടോബർ ഒന്നു മുതൽ - ആള്‍മാറാട്ടവും വഞ്ചനയും തടയാനെന്ന് കേന്ദ്രം

മരണം രജിസ്റ്റർ ചെയ്യാനും ആധാർ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒക്ടോബർ ഒന്നു ...

news

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ആശുപത്രി അറ്റൻഡർക്ക് ഏഴു വർഷം കഠിന തടവ്

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആശുപത്രി അറ്റൻഡർക്ക് കോടതി ...

news

ഹൈസ്‌കൂൾ വിദ്യാർത്ഥിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ പിതാവിനെ പൊലീസ് ...