ബജറ്റിനോടുള്ള അവിശ്വാസമാണ് ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ശനി, 3 ഫെബ്രുവരി 2018 (13:04 IST)

കേന്ദ്ര ബജറ്റിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബജറ്റിനോടുള്ള അവിശ്വാസമാണ് ഓഹരി വിപണി കൂപ്പു കുത്തിയതിലൂടെ പ്രതിഫലിക്കുന്നതെന്ന് രാഹുല്‍ വിമര്‍ശിച്ചു. 
 
ഇന്നലെ സെന്‍സെക്‌സ് 836 പോയിന്റ് താഴ്ചയിലാണ് ക്ലോസ് ചെയ്തത്. ട്വിറ്ററിലൂയെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. വ്യാഴാഴ്ച ബജറ്റ് അവതരണ വേളയില്‍ ഓഹരി വിപണി കയറ്റിത്തിന്റേയും ഇറക്കത്തിന്റേയും പാതയിൽ ആയിരുന്നു. ഒരവസരത്തില്‍ കുതിച്ചുയര്‍ന്ന വിപണി ,ഓഹരികളിലെയും മ്യൂച്വല്‍ ഫണ്ടുകളിലെയും ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനം വന്നതോടെ കൂപ്പുകുത്തി. 
 
‘മോദി സര്‍ക്കാര്‍ അധികാരത്തിലേരിയിട്ട്  നാല് വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ യുവാക്കളും കര്‍ഷകരും അടക്കമുളളവര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്. തൊഴിലോ നല്‍കാനോ കര്‍ഷകര്‍ക്ക് ന്യായമായി വില നല്‍കുവാനോ സാധിച്ചിട്ടില്ല. ബജറ്റില്‍ ആകെയുള്ളത് ഭാവനാപരമായ  പദ്ധതികള്‍ മാത്രമാണ്. ഇനി ഒരു വര്‍ഷം കൂടിയല്ലേ ഉണ്ടാവൂ എന്നതാണ് ഏക ആശ്വാസം’ എന്നും രാഹുല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുസ്‌ലീം പെൺകുട്ടിയെ പ്രണയിച്ച യുവാവിനെ യുവതിയുടെ വീട്ടുകാര്‍ അമ്മയുടെ മുന്നിലിട്ട് വെ​ട്ടി​ക്കൊ​ന്നു

മു​സ്‌​ലിം പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച യുവാവിനെ അമ്മയുടെ മുന്നില്‍ വെച്ച് യുവതിയുടെ ...

news

കണ്ണട വിവാദത്തില്‍ കുടുങ്ങി സ്പീക്കറും; ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് അരലക്ഷം - കണ്ണട ഡോക്ടർ നിർദേശിച്ചതെന്ന് വിശദീകരണം

പിണറായി വിജയന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ കണ്ണട വിവാദം വീണ്ടും. നിയമസഭാ സ്പീക്കർ ...

news

അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഓസ്ട്രേലിയ ഓൺ ഔട്ട്, ഇന്ത്യക്കും ജയത്തിനുമിടയില്‍ 217 റണ്‍സ്

അണ്ടർ–19 ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കിരീടലക്ഷ്യം 217 റൺസ്. ...

news

ഇതു കേരളം തന്നെയോ? മകന്റെ കൺമുന്നിൽ വെച്ച് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിവസ്ത്രയാക്കി അപമാനിച്ചു

കേരള പൊലീസിന് നാണക്കേടുണ്ടാക്കുന്ന റിപ്പോർട്ട് പുറത്ത്. പൊലീസ് കള്ളക്കേസെടുത്തെന്ന് ...

Widgets Magazine