''ധൈര്യമുണ്ടെങ്കിൽ മലചവിട്ട്, കാണട്ടെ...''- തൃപ്തി ദേശായിയെ വെല്ലുവിളിച്ച് രാഹുൽ ഈശ്വർ

ബുധന്‍, 30 നവം‌ബര്‍ 2016 (15:32 IST)

Widgets Magazine

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ലഭിക്കുന്നതിനായി സമരം ചെയ്യുമെന്നും ജനുവരിയിൽ കയറുമെന്നും പറഞ്ഞ തൃപ്തി ദേശായിയെ വെല്ലുവിളിച്ച് രാഹുൽ ഈശ്വർ രംഗത്ത്. ധൈര്യമുണ്ടെങ്കിൽ ശബരിമലയിൽ കയറാൻ ശ്രമിക്ക് എന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തൃപ്തി ദേശായി വ്യാജ ഫെമിനിസ്റ്റാണ്. സ്ത്രീകളെ മുന്‍നിര്‍ത്തി തന്നെ അവരെ തടയുമെന്നും ശബരിമലയില്‍ അവരെ പ്രവേശിപ്പിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.
 
ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അടുത്തലക്ഷ്യം ശബരിമലയാണെന്ന് വ്യക്തമാക്കി സ്ത്രീകളുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന തൃപ്തി ദേശായിയും കൂട്ടരും രംഗത്തെത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ക്കും ആരാധനയ്ക്ക് അവകാശമുണ്ട്. തങ്ങള്‍ സംഘര്‍ഷമുണ്ടാക്കാനല്ല വരുന്നത്. തങ്ങള്‍ക്കൊപ്പമുളള എല്ലാ സ്ത്രീകളുടെയും അടുത്ത ലക്ഷ്യം ശബരിമലയാണ്. അതിനായി ജനുവരിയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി ഇന്നലെ പറഞ്ഞത്. 
 
അതേസമയം, തൃപ്തി ദേശായിയുടെ ശബരിമല സന്ദര്‍ശന പ്രഖ്യാപനത്തെ ഭീഷണിയായി കാണുന്നില്ലെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. ആചാരപ്രകാരമുളള വിലക്ക് ശബരിമലയില്‍ തുടരും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സുപ്രീംകോടതി സ്വീകരിക്കുമെന്നും പ്രയാര്‍ പറഞ്ഞു. ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയിലുളള സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുളള കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബംഗാളിൽ സൈനിക ഹെലികോപ്‌ടര്‍ തകര്‍ന്നു; മൂന്ന് സൈനികർ മരിച്ചു

പശ്ചിമ ബംഗാളിൽ സൈനിക ഹെലികോപ്ടർ തകർന്ന് മൂന്ന് സൈനികർ മരിച്ചു. പരുക്കേറ്റ ഒരാളുടെ നില ...

news

സഹകരണ ബാങ്കുകളിലെ പ്രതിസന്ധി പരിഹരിക്കും; ഉദ്യോഗസ്ഥര്‍ ജനങ്ങളെ വീടുകളില്‍ ചെന്ന് കണ്ട് വിശ്വാസ്യത വീണ്ടെടുക്കണമെന്നും മുഖ്യമന്ത്രി

ബാങ്കുകളില്‍ പണമില്ലാത്ത പ്രതിസന്ധി പരിഹരിക്കാന്‍ മിറര്‍ അക്കൌണ്ട് വഴി ശ്രമിക്കുമെന്ന് ...

news

വിവാഹത്തിലും അഴിമതിയോ ?; മാണി തല്‍ക്കാലം രക്ഷപ്പെട്ടു

മുൻ ധനമന്ത്രി കെഎം മാണിക്കെതിരായ മൂന്ന് കേസുകളിൽ വിജിലൻസിന്റെ ക്ളീൻ ചിറ്റ്. ബാർ കോഴപ്പണം ...

news

ആദ്യം പീഡിപ്പിച്ചത് കാമുകൻ, രണ്ടാം തവണ ബാർ ഉടമ; ഈ നടി പറയുന്നത് കേട്ടാൽ ഞെട്ടും!

രണ്ട് തവണ ക്രൂരമായി താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കൻ നടി ഇവാൻ റെയ്ച്ചൽ വുഡ് ...

Widgets Magazine