റാഗിങ്ങ്: എട്ടാംക്ളാസുകാരനെ അശ്ളീല ചിത്രം കാണിച്ചു

  റാഗിങ്ങ് , ഗ്വാളിയോര്‍ , ബറേലി , ബിഹാര്‍ മന്ത്രി
ഭോപാല്‍| jibin| Last Updated: വ്യാഴം, 28 ഓഗസ്റ്റ് 2014 (17:41 IST)
എട്ടാംക്ളാസുകാരനെ റാഗിങ്ങിന്റെ ഭാഗമായി അശ്ളീല ചിത്രം കാണാന്‍ നിര്‍ബന്ധിക്കുകയും മാനസികമായി പീഡനത്തിനിരയാക്കിയതായും പരാതി. ഗ്വാളിയോറിലെ സിന്ധ്യ സ്കൂളിലെ ബറേലിയില്‍ നിന്നുള്ള കുട്ടിക്കാണ് പീഡനം ഏല്‍ക്കേണ്ടി വന്നത്.

മാനസിക പീഡനത്തിനിരയ കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും. തുടര്‍ന്ന് സംഭവം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയാറായില്ല. ഇത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും കരുതല്‍ നടപടികള്‍ എടുക്കുമെന്നും മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ദീക് ജോഷി അറിയിച്ചു.

ഈ ആഴ്ച ആദ്യത്തില്‍ മറ്റൊരു റാഗിങ് വാര്‍ത്തയും ഇതേ സ്കൂളില്‍ നിന്ന് പുറത്തു വന്നിരുന്നു. ബിഹാര്‍ മന്ത്രിയുടെ ഒമ്പതാം തരത്തില്‍ പഠിക്കുന്ന മകനെ റാഗിങ്ങിനിരയാക്കിയ മൂന്നു വിദ്യാര്‍ഥികളെ പുറത്താക്കുകയുണ്ടായി. റാഗിങ്ങിനിരയായ കുട്ടി ഗുരുതര നിലയില്‍ ഐസിയുവില്‍ ചികില്‍സയില്‍ ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :