ഡീസല്‍ വിലനിയന്ത്രണം എടുത്തു കളയാന്‍ സമയമായെന്ന് രഘുറാം രാജന്‍

മുംബൈ| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (16:30 IST)
ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് ഡീസല്‍ വിലനിയന്ത്രണം എടുത്തു കളയാന്‍ സമയമായെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍.

ഡല്‍ഹിയില്‍ ബാങ്കിങ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു രഘുറാം രാജന്‍.ഡീസല്‍ സബ്‌സിഡി പൂര്‍ണമായും എടുത്തുകളയണം. ഉക്രൈനിലേയും മധ്യപൂര്‍വ്വ ഏഷ്യയിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞ് നില്‍ക്കുന്നത് താത്കാലിക പ്രതിഭാസം മാത്രമാണെന്നും രഘുറാം രാജന്‍ പറഞ്ഞു. പണപ്പെരുപ്പ നിരക്ക് കുറഞ്ഞ് നിയന്ത്രണവിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :