Widgets Magazine Widgets Magazine

എട്ടിന്റെ പണിയെന്നു പറഞ്ഞാല്‍ ഇതാണ്; രാഖി സാവന്തിനെ അറസ്​റ്റ്​ ചെയ്തു

മുംബൈ, ചൊവ്വ, 4 ഏപ്രില്‍ 2017 (17:07 IST)

Widgets Magazine
  Rakhi Sawant , Punjab Police , Rakhi Sawant arrested , രാഖി സാവന്ത് , പൊലീസ് , വാല്‍മീകി , രാഖി , സാവന്തിനെ അറസ്​റ്റ്​ ചെയ്തു

വാത്മീകി മഹര്‍ഷിക്കെതിരെ ആക്ഷേപകരമായി സംസാരിച്ചുവെന്ന പരാതിയില്‍ ബോളിവുഡ് നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്തു. പഞ്ചാബ് പൊലീസ് മുംബൈയിലെത്തിയാണ് രാഖിയെ അറസ്റ്റ് ചെയ്തത്.

ലുധിയാന കോടതിയാണ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ മാർച്ച് ഒമ്പതിന് രാഖിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യെപ്പട്ടിരുന്നുവെങ്കിലും അതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വാറണ്ട്.   

കഴിഞ്ഞ വര്‍ഷം സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വാല്‍മീകിയെയും വാൽമീകി വിഭാഗത്തില്‍പ്പെട്ടവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

വാറണ്ടുമായി ലുധിയാന പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ മുംബൈയിലേക്ക് തിരിച്ചു. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും. വാല്‍മീകി വിഭാഗത്തില്‍പെട്ടവര്‍ രാഖിക്കെതിരെ നേരത്തെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അതിവേഗത്തില്‍ കറങ്ങുന്ന ഫാന്‍ നാക്കുപയോഗിച്ച് പിടിച്ചു നിര്‍ത്തി; പിന്നീട് സംഭവിച്ചത്... ഞെട്ടിക്കുന്ന വീഡിയോ !

അതിവേഗത്തില്‍ കറങ്ങുന്ന ഫാനിനടുത്തേക്ക് പോകാന്‍ തന്നെ പലര്‍ക്കും പേടിയാണ്. എങ്കിലും ചില ...

news

ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര; മലപ്പുറത്ത് ബിജെപി ജയിക്കുമോ ? - വോട്ടിംഗ് യന്ത്രങ്ങളില്‍ ശക്തമായ പരിശോധന

മധ്യപ്രദേശിലെ ബിന്ദിൽ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് ...

news

സൗദിയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ പൂവത്തൂര്‍മുട്ടില്‍ ...

Widgets Magazine Widgets Magazine