ബാങ്കിന്റെ സുരക്ഷിതത്വം ഇത്രമാത്രം; 48 മണിക്കൂര്‍ കൊണ്ട് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 94കോടി - സംഭവം പൂനെയില്‍

ബാങ്കിന്റെ സുരക്ഷിതത്വം ഇത്രമാത്രം; 48 മണിക്കൂര്‍ കൊണ്ട് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 94കോടി - സംഭവം പൂനെയില്‍

cosmos bank , 94 crore , hack , baank , police , ഹാക്കര്‍മാര്‍ , പൊലീസ് , പൂനെ , 94 കോടി , വിസ, റുപേ കാർഡ്
പൂനെ| jibin| Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2018 (18:59 IST)
പൂനെയിലെ സഹകരണ ബാങ്കില്‍ നിന്നും ഹാക്കർമാർ 94 കോടി തട്ടിയെത്തു. നഗരത്തിലെ പ്രമുഖ ബാങ്കായ
കോസ്‌മോസ് ബാങ്കില്‍ നിന്നാണ് രണ്ടു ദിവസത്തിനുള്ളിൽ ഇത്രയും തുക ഹാക്കര്‍മര്‍ സ്വന്തമാക്കിയത്. തട്ടിയെടുത്ത പണം മോഷ്‌ടാക്കള്‍ വിദേശത്തേക്ക് കടത്തി.


ഓഗസ്‌റ്റ് 11നും 13നും ഇടയിലാണ് ബാങ്കിന്റെ ഇടപാടുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പണം തട്ടിയെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ചതുശ്രുങ്കി പൊലീസ് ബാങ്കിന്റെ സെർവറുകളുടെയും ഇന്റർനെറ്റ് ബാങ്കിംഗ്
ഇടപാടുകളുടെയും പ്രവർത്തനം നിർത്തിവപ്പിച്ചു.

ഓഗസ്‌റ്റ് 11നാണ് വിസ, റുപേ കാർഡ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി എടിഎം സെർവർ വഴി 80 കോടി രൂപ ഹാക്കര്‍മാര്‍ മോഷ്‌ടിച്ചത്. ഇത്രയും പണം അപഹരിക്കാന്‍ 14,849 ഇടപാടുകളാണ് ഇവര്‍ നടത്തിയത്.

വിസാ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തി 12,000 ഇടപാടുകളിലൂടെ 78 കോടി രൂപ സ്വന്തമാക്കിയ ഹാക്കര്‍മാര്‍ നിമിഷങ്ങള്‍ക്കകം ഈ പണം രാജ്യത്തിന് പുറത്തേക്ക് കടത്തുകയും ചെയ്‌തു. റൂപേ കാർഡില്‍ 2,849 ഇടപാടിലൂടെ രണ്ടു കോടി രൂപയും മോഷ്ടിച്ചു.

പതിമൂന്നാം തിയതി ബാങ്കിന്റെ സെര്‍വറില്‍ വീണ്ടും നുഴഞ്ഞു കയറിയ ഹാക്കര്‍മാര്‍ 13.94 കോടി രൂപയും മോഷ്‌ടിച്ചു. ഈ തുക മുഴുവനും ഹോങ്കോങ്ങിലുള്ള ഒരു ബാങ്കിലേക്കും മാറ്റുകയും ചെയ്‌തു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കാനഡയില്‍ നിന്നാണ് ഹാക്കിംഗ് നടന്നതെന്ന് വ്യക്തമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :