രോഹിത് വെമുല ദളിതനല്ലെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്

രോഹിത് വെമുല ദളിത് വിഭാഗത്തിൽപ്പെട്ടയാളല്ല

ഹൈദരാബാദ്| aparna shaji| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (13:32 IST)
ഹൈദരാബാദ് സർവകലാശാലയിൽ ചെയ്ത ഗവേഷണ വിദ്യാർത്ഥി ദളിതനല്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. ജുഡീഷ്യൽ കമ്മീഷന്റേതാണ് റിപ്പോർട്ട്. അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി എ കെ രൂപൻവാൽ അധ്യക്ഷനായ ഏകാംഗ കമ്മീഷനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച കമ്മീഷനാണ് എ കെ രൂപൻവാൽ അധ്യക്ഷനായ കമ്മീഷൻ. സ്മൃതി ഇറാനി മന്ത്രിയായിരിക്കെയായിരുന്നു അന്വേഷണത്തിന് കമ്മീഷൻ രൂപീകരിച്ചത്. രോഹിത് വധേര സമുദായത്തിൽപ്പെട്ട വിദ്യാർത്ഥിയാണെന്നും ഇത് ഒ ബി സി വിഭാഗത്തിലാണ് ഉൾപ്പെടുന്നതെന്നും കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗസ്റ്റ് ആദ്യവാരം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് അധ്യക്ഷൻ റിപ്പോർട്ട് സമർപ്പിച്ചു.

രോഹിത് വെമുലയുടെ ആത്മഹത്യ സാമൂഹ്യമായ കൊലപാതകമായതിന്റെ കാരണവും ഈ ജാതീയ വ്യത്യാസം തന്നെയായിരുന്നു. രോഹിതിന്റെ മരണം ദളിത് വിഷയമായി ആളിപ്പടര്‍ന്നതോടെയാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എകാംഗ കമ്മീഷനെ നിയോഗിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :