നരേന്ദ്രമോദി സൊമാലിയ സന്ദർശിക്കില്ല, പര്യടനം ഇനി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്

വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ച ഇന്ത്യയിലെ ഏക പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മോദിയുടെ പര്യടനം അവസാനിക്കുന്നില്ല. ഇത്തവണ ആഫ്രിക്കൻ രാജ്യങ്ങളാണ് ലിസ്റ്റിലുള്ളത്. ഈ മാസം 7നാണ് യാത്ര ആരംഭിക്കുക.

ന്യൂഡൽഹി| aparna shaji| Last Modified ശനി, 2 ജൂലൈ 2016 (11:02 IST)
വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ച ഇന്ത്യയിലെ ഏക പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മോദിയുടെ പര്യടനം അവസാനിക്കുന്നില്ല. ഇത്തവണ രാജ്യങ്ങളാണ് ലിസ്റ്റിലുള്ളത്. ഈ മാസം 7നാണ് യാത്ര ആരംഭിക്കുക.

ദക്ഷിണാഫ്രിക്ക, മൊസാംബിക്, കെനിയ, ടാർസാനിയ എന്നീ സ്ഥലങ്ങളാണ് ലിസ്റ്റിലുള്ളത്. അതേസമയം മോദി സന്ദർശിക്കില്ല. തെരഞ്ഞെടുപ്പ് സമയത്ത് കേരളം സൊമാലിയ പോലെയാണെന്ന് പറഞ്ഞ മോദിയുടെ പ്രസ്താവന വിവാദമായിരുന്നു.

ലിസ്റ്റിലുള്ള രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മോദിയുടെ ഈ സന്ദർശനം. വികസനത്തിന് പുതിയ മേഖലകൾ കണ്ടെത്തുക, ഈ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും ഈ സന്ദർശനത്തിനുണ്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :