പ്രധാനമന്ത്രി വി കെ സിംഗിനെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു

ന്യൂഡല്‍ഹി| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (10:51 IST)
പാക്കിസ്ഥാന്‍ ദേശീയ ദിനഘോഷത്തില്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പങ്കെടുത്തതിനെ തുടര്‍ന്ന് ഉണ്ടായ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി
വി കെ സിംഗിനെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു. സംഭവത്തില്‍ അനാവശ്യവിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചെന്ന് പ്രധാമന്ത്രി വി.കെ സിംഗിനോട് പറഞ്ഞതായാണു റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച ഡല്‍ഹിയിലെ ഡല്‍ഹിയിലെ പാക് എംബസിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി വിദേശകാര്യ സഹമന്ത്രിയ വി.കെ. സിംഗ് പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹം നടത്തിയ ട്വീറ്റുകളാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഈ ചടങ്ങില്‍ സംബന്ധിച്ചത് പൂര്‍ണമനസോടെയായിരുന്നില്ലെന്നും വെറുപ്പുളവാക്കിയെന്നുമായിരുന്നു വി.കെ. സിംഗിന്റെ ട്വീറ്റ്.


ഇതേത്തുടര്‍ന്ന് വി കെ സിംഗ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി വി കെ സിംഗിനെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചത്. എന്നാല്‍ രാജി സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകള്‍ വി.കെ. സിംഗ് നിഷേധിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :