മയക്കുമരുന്ന് വില്‍പ്പന നടത്തിയ പുരോഹിതന്‍ അറസ്റ്റില്‍

ലുധിയാന| Last Modified ബുധന്‍, 3 ജൂണ്‍ 2015 (16:22 IST)
മയക്കുമരുന്ന് വില്‍പ്പന നടത്തിയ പുരോഹിതന്‍ അറസ്റ്റില്‍.
അമൃത്സര്‍ സ്വദേശിയായ ഗുര്‍വെല്‍ സിങ്‌(30) ആണ് പിടിയിലായത്. ഇയാള്‍ അമൃതസറിലെ ഗുരുദ്വാരയിലെ പുരോഹിതനാണ്. ഇയാളുടെ പക്കല്‍ നിന്ന്
150 ഗ്രാം ഹെറോയിന്‍
പിടിച്ചെടുത്തു.

സിവില്‍ ആശുപത്രിയ്ക്ക് സമീപമുള്ള ചെക്ക് പോസ്റ്റില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്ന് വാങ്ങുന്ന മയക്കു മരുന്ന് ഉധിയാനയില്‍ വച്ചാണ് ഇയാള്‍ വില്ക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇടപാടുകാര്ക്ക് മയക്കുമരുന്ന് കൊടുക്കാന്‍ പോകുന്ന വഴിയാണ് ഇയാള്‍ അറസ്റ്റു ചെയ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :