‘അഴിമതിക്ക് ഇനി സ്ഥാനമില്ല; സര്‍വര്‍ക്കുമൊപ്പം സര്‍വര്‍ക്കും വികസനം’

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (12:24 IST)
സര്‍വര്‍ക്കുമൊപ്പം സര്‍വര്‍ക്കും വികസനം എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് വ്യക്തമാക്കി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപനപ്രസംഗം.
പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ച രാഷ്ട്രപതി അഴിമതിക്ക് ഇനി സ്ഥാനമില്ലെന്ന് വ്യക്തമാ‍ക്കി. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. എല്ലാ സംസ്ഥാനങ്ങളിലും ഐഐടി, ഐഐഎം സ്ഥാപിക്കും. ഗ്രാമങ്ങളിലും വിദ്യാഭ്യാസം മെച്ചപ്പെടുത്തും. 125 കോടി ജനങ്ങളുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കും. ഭരണനിര്‍വഹണത്തില്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളിലും വൈ‌ഫൈ സംവിധാനം. അന്താരാഷ്ട്ര ആണവകരാറുകള്‍ നടപ്പാക്കും.

ചെറിയ സര്‍ക്കാര്‍ വിപുലമായ ഭരണം എന്നതാണ് ലക്‍ഷ്യം. സഭാ പ്രവര്‍ത്തനം ക്രിയാത്മകമാക്കണം. രണ്ടാം തവണയും വനിത സ്പീക്കറെ തിരഞ്ഞെടുത്തത് ചരിത്രപരമാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ഇനി കാര്‍ഷിക ആത്മഹത്യ ഉണ്ടാകില്ല. ഗ്രാമീണ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും.

ദാരിദ്ര്യ നിര്‍മാര്‍ജനമാണ് പ്രഥമ ലക്‌ഷ്യം. കുടിവെള്ളത്തിന് പ്രത്യേക പരിഗണന. എല്ലാ വീടുകളിലും വെള്ളം എത്തിക്കും. ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതിന് മുന്‍ഗണന. ഇന്ത്യയ്ക്ക് എല്ലാ അര്‍ത്ഥത്തിലും പ്രതീക്ഷ നല്‍കുന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് രാഷ്ട്രപതി പ്രണബ് മു‍ഖര്‍ജി പറഞ്ഞു. 30 വര്‍ഷത്തിനു ശേഷം ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രമായി ഭരണം ലഭിച്ചത് ഇതാണ് കാണിക്കുന്നത്. സ്ഥിരതയുള്ള സര്‍ക്കാരിന് വേണ്ടി വോട്ടു ചെയ്ത ജനങ്ങളെ അഭിനന്ദിക്കുന്നതായും പതിനാറാം ലോക്‌സഭയുടെ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രണബ് മുഖര്‍ജി പറഞ്ഞു.

രാജ്യത്തിന് സമഗ്ര ആരോഗ്യ നയം നടപ്പാക്കും. യോഗയും ആയുര്‍വേദവും വ്യാപകമാക്കും. ജലദൌര്‍ലഭ്യം പരിഹരിക്കാന്‍ നദീ സംയോജന പദ്ധതി വരും. പാര്‍ലമെന്റില്‍ 33 ശതമാനം വനിത സംഭരണം ഏര്‍പ്പെടുത്തും. വികസനത്തില്‍ ന്യൂനപക്ഷത്തിനും തുല്യപങ്കാളിത്തം. മദ്രസകള്‍ക്കായി പദ്ധതി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :