പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥിനി പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അധികൃതര്‍

പരീക്ഷയ്‌ക്ക് ഇടയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്

 വിദ്യാര്‍ഥി പ്രസവിച്ചു , അമ്മയും കുഞ്ഞും, പ്രസവിച്ചു ,  സ്‌കൂളില്‍ പ്രസവം
ഗിരിധ്| jibin| Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (16:11 IST)
ഡിഗ്രി വിദ്യാര്‍ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു. ഝാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലാണ് സംഭവം. മൂന്നാം വര്‍ഷ ഡിഗ്രി പരീക്ഷ എഴുതാനെത്തിയ ഭാരതി കുമാറി എന്ന 21കാരിയാണ് ക്ലാസ് മുറിയില്‍ പ്രസവിച്ചത്. ധന്‍വാറിലെ ആദര്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് ഭാരതി കുമാരി.

വിദ്യാര്‍ഥിനി പരീക്ഷയ്ക്ക് എത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളൊന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ പരീക്ഷ തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഭാരതിക്ക് പ്രസവവേദന തുടങ്ങി. കോളജ് അധികൃതര്‍ മെഡിക്കല്‍ സംഘത്തെ വിളിച്ചുവെങ്കിലും അവര്‍ എത്തുന്നതിന് മുമ്പ് തന്നെ മീനാകുമാരി പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി കോളജ് അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :