ഔദ്യോഗിക വാഹനം ആവശ്യപ്പെട്ട് കേന്ദ്രത്തിന് പ്രതിഭാ പാട്ടീലിന്റെ കത്ത്

Last Modified ബുധന്‍, 29 ജൂലൈ 2015 (14:46 IST)
നഗരത്തിന് പുറത്ത് പോകാനും പൊതുചടങ്ങുകളില്‍ പങ്കെടുക്കാനും ഔദ്യോഗിക വാഹനം വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഭാ പാട്ടീലിന്റെ ഓഫീസ് ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. കത്തില്‍
തന്നെ അനുഗമിക്കുന്ന ഉദ്യോഗസ്ഥർക്കും വാഹനം അനുവദിക്കണമെന്നും അവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.


വാഹനം അനുവദിക്കാൻ മഹാരാഷ്ട്ര സർക്കാരിന് നിർദേശം നൽകണമെന്നും കത്തില്‍ പ്രതിഭാ പാട്ടീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആവശ്യം മഹാരാഷ്ട്ര സര്‍ക്കാര്‍ നിരസിച്ചതായാണ് സൂചന.

സര്‍ക്കാരാണ് പ്രതിഭാ പാട്ടീല്‍ നിലവില്‍ ഉപയോഗിക്കുന്ന സ്വകാര്യ വാഹനത്തിന് ഇന്ധന അലവന്‍സ് നല്‍കുന്നത്. അതിനു പുറമെയാണ് വാഹനം വേണമെന്ന ആവശ്യം. എന്നാല്‍ നിയമമനുസരിച്ച് മുൻ രാഷ്ട്രപതിക്ക് സൗജന്യമായി ഒരു കാറും അതിനാവശ്യമായ അലവൻസുകളും മാത്രമേ ലഭിക്കൂ.അതേസമയം, വിഷയത്തില്‍ പാട്ടീലിന്റെ ഓഫീസ് പ്രതികരിക്കാൻ വിസ്സമ്മതിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :